മാമ്പഴത്തോട് എന്തിനീ പിണക്കം

അഞ്ജു

എത്ര ആരോഗ്യഗുണങ്ങള്‍ ഉണ്ടെന്ന് പറഞ്ഞാലും മാമ്പഴത്തെ ഭയക്കുന്നവരുമുണ്ട്. ശരീരഭാരം കൂടുമെന്ന ഭയത്തില്‍ ശരീരഭാരം കുറയ്ക്കാന്‍ ഡയറ്റ് ചെയ്യുന്നവരും പ്രമേഹമുള്ളവരും ഗര്‍ഭിണികളുമൊക്കെ മാമ്പഴം കഴിക്കാന്‍ ഒന്നു സംശയിക്കും. മാമ്പഴവുമായി ചേര്‍ത്തു പ്രചരിക്കുന്ന ചില മിഥ്യാധാരണകള്‍.

ശരീരഭാരം കൂടും

മാമ്പഴത്തിൽ കലോറിയും പ്രകൃതിദത്ത പഞ്ചസാരയും കൂടുതലായതു കൊണ്ട് ശരീരഭാരം വര്‍ധിക്കാനുള്ള സാധ്യതയുണ്ടെന്നാണ് പ്രചാരണം. എന്നാല്‍ മാമ്പഴം കഴിക്കുന്നതില്‍ മിതത്വം പാലിക്കുന്നത് ഈ ആശങ്ക ഒഴിവാക്കാന്‍ സഹായിക്കും.

ചര്‍മപ്രശ്നങ്ങള്‍

മാമ്പഴം കഴുക്കുന്ന മുഖക്കുരു വര്‍ധിപ്പിക്കുമെന്ന പ്രചാരം തെറ്റാണ്. മാമ്പഴത്തില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്സിഡന്റുകളും ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. 

പ്രമേഹരോഗികള്‍ക്ക്

മാമ്പഴത്തില്‍ പ്രകൃതിദത്ത പഞ്ചസാരയുടെ അളവു കൂടുതലായതിനാല്‍ പ്രമേഹരോഗികള്‍ക്ക് ഇത് ആരോഗ്യകരമല്ലെന്ന വാദം ശരിയല്ല. മാമ്പഴത്തിന്‍റെ ഗ്ലൈസെമിക് സൂചിക 51 ആണ് ഇത് പ്രമേഹ രോഗികള്‍ക്ക് സുരക്ഷിതകമാണ്. എന്നാല്‍ അമിതമായി കഴിക്കുന്നത് ഒഴിവാക്കണം.

ഗര്‍ഭിണികള്‍ക്ക്

മാമ്പഴം കഴിക്കുന്നത് ശരീരഭാരവും ഗര്‍ഭകാല പ്രമേഹവും വർധിക്കുമെന്ന് വിശ്വാസത്തിലാണ് ​ഗർഭിണികൾ മാമ്പഴം കഴിക്കുന്നത് ഒഴിവാക്കണമെന്ന് പറയുന്നത്. എന്നാല്‍ ഗര്‍ഭകാലത്ത് ആവശ്യമായ നിരവധി പോഷകങ്ങള്‍ മാമ്പഴത്തില്‍ അടങ്ങിയിട്ടുണ്ട്. ഗര്‍ഭിണികള്‍ മിതമായി മാമ്പഴം കഴിക്കുന്നത് നല്ലതാണ്.

മാമ്പഴം കഴിക്കാന്‍ സമയമുണ്ട്

മാമ്പഴത്തിന്‍റെ ആരോഗ്യ ഗുണങ്ങളെല്ലാം ഏറ്റവും മികച്ച രീതിയില്‍ ലഭിക്കുന്നതിന് പ്രഭാതഭക്ഷണത്തിനും ഉച്ചഭക്ഷണത്തിനും ഇടയിലോ ഉച്ചഭക്ഷണത്തിന് ശേഷമോ, പകല്‍ സമയത്ത് ലഘുഭക്ഷണമായി മാമ്പഴം കഴിക്കുക. രാത്രിയിലോ ഉറങ്ങുന്നതിന് മുമ്പോ മാമ്പഴം കഴിക്കുന്നത് ഒഴിവാക്കുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates