visa free|വിസ വേണ്ട, ഈ ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഇന്ത്യക്കാര്‍ക്ക് ഫ്രീയായി പറക്കാം

അമല്‍ ജോയ്

തായ്‌ലന്‍ഡ് - ബീച്ച് പാര്‍ട്ടികള്‍ മുതല്‍ ശാന്തമായ ബുദ്ധ ക്ഷേത്രങ്ങള്‍ വരെ ആസ്വദിക്കാം, ഇന്ത്യക്കാര്‍ക്ക് 60 ദിവസം വിസയില്ലാതെ തായ്‌ലന്‍ഡില്‍ ചുറ്റാം

മലേഷ്യ - ക്വാലലംപുരിലെ അംബരചുംബികളായ കെട്ടിടങ്ങള്‍, ലങ്കാവിയിലെ പ്രകൃതിദൃശ്യങ്ങള്‍ ആസ്വദിക്കാം. 2026ല്‍ വിസയില്ലാതെ 30 ദിവസം കഴിയാം

ശ്രീലങ്ക- സുവര്‍ണ്ണ ബീച്ചുകള്‍, പുണ്യനഗരങ്ങള്‍, തേയില കുന്നുകള്‍ എന്നിവ ആസ്വദിക്കാം. 2025 മാര്‍ച്ച് വരെ ഇന്ത്യക്കാര്‍ക്ക് സൗജന്യ യാത്ര

നേപ്പാള്‍ - ഉയര്‍ന്ന കൊടുമുടികള്‍, പുണ്യക്ഷേത്രങ്ങള്‍, വന സഫാരികള്‍, എവറസ്റ്റ് ബേസ് ക്യാംപുകള്‍ എന്നിവ ആസ്വദിക്കാം

ഭൂട്ടാന്‍- ഭൂട്ടാന്‍ ഇന്ത്യക്കാര്‍ക്ക് 14 ദിവസം വിസയില്ലാതെ തങ്ങാന്‍ അണുമതി നല്‍കിയിട്ടുണ്ട്.

മൗറീഷ്യസ്- ബീച്ചുകളിലും സമുദ്ര യാത്രകളിലും അത്ഭുതപ്പെടുത്തുന്ന പവിഴപ്പുറ്റുകളെ കാണാം, 90 ദിവസം വരെ ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ മൗറീഷ്യസില്‍ ചെലവഴിക്കാം.

മക്കാവ് - കാസിനോകള്‍, കൊളോണിയല്‍ പാതകള്‍, വാസ്തുവിദ്യകള്‍ എന്നിവ ആസ്വദിക്കാം, വിസയില്ലാതെ 30 ദിവസം തങ്ങാം

ഇറാന്‍-വര്‍ണ്ണാഭമായ ചന്തകള്‍, പുരാതന അവശിഷ്ടങ്ങള്‍ വരെ കാണാം. ഇന്ത്യക്കാര്‍ക്ക് 1530 ദിവസം ഇറാനില്‍ വിസയില്ലാതെ താമസിക്കാം

ഡൊമിനിക്ക- കരീബിയന്‍ ഇക്കോ-ടൂറിസത്തിന്റെ ഭാഗമായ വെള്ളച്ചാട്ടങ്ങള്‍, മഴക്കാടുകള്‍, വോള്‍ക്കാനിക് ബീച്ചുകള്‍ എന്നിവ ആസ്വദിക്കാം, 180 ദിവസം വിസയില്ലാതെ തങ്ങാം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates