അരി വേവിക്കുന്നതിന് മുൻപ് കുതിർക്കണോ?

സമകാലിക മലയാളം ഡെസ്ക്

മലയാളികളുടെ ഭക്ഷണശീലത്തിൽ നിന്ന് ഒഴിവാക്കാനാകാത്ത ഒന്നാണ് ചോറ്. എന്നാൽ പാക്കറ്റുകളിൽ വിപണിയിലെത്തുന്ന അരിയിൽ പലതരത്തിലുള്ള മാലിന്യങ്ങൾ അടങ്ങിയിരിക്കാം. അതുകൊണ്ട് തന്നെ അരി കഴുകാതെ ഉപയോ​ഗിക്കാൻ കഴിയില്ല.

kerala boiled rice | Pinterest

അരി രണ്ട് അല്ലെങ്കിൽ മൂന്ന് തവണ കഴുകുക എന്നതാണ് സാധാരണ രീതി. ഇത് അരിയിലടങ്ങിയ പൊടിയും അഴുക്കും നീക്കം ചെയ്യാൻ സഹായിക്കും. എന്നാൽ..,

Rice Washing techniques. | Pinterest

ഫോർ‌ട്ടിഫൈഡ് അരി പോലുള്ളവ അധികമായി കഴുകുന്നത് അവയുടെ പോൽക​ഗുണങ്ങൾ നഷ്ടപ്പെടുത്താൻ കാരണമാകും. ബ്രൗൺ റൈസ് സാധാരണയായി കുറച്ച് തവണ മാത്രം കഴുകുന്നതാണ് നല്ലത്.

Fortified Rice | Pinterest

സാധാരണ വെള്ളത്തിൽ അരി കഴുകി നേരെ അടുപ്പിൽ വയ്ക്കുകയാണ് പതിവ്. എന്നാൽ വേവിക്കുന്നതിന് മുൻപ് അരി കുതിർത്തണമെന്ന് രഹസ്യം പലർക്കും അറിയില്ല.

Rice washing | Pinterest

കഴുകുന്നതിന് മുൻപ് അരി കുതിർക്കുന്നത് അവയിലെ ചെളി പെട്ടെന്ന് കുതിരാനും അധിക തവണ കഴുകാതെ തന്നെ അരി വൃത്തിയാക്കിയെടുക്കാനും സഹായിക്കും.

rice soacking before cooking | Pinterest

അരി കുതിർക്കുന്നത് ചോറ് പെട്ടെന്ന് വെന്തുകിട്ടാനും സഹായിക്കും. അരി കുതിർക്കുന്നത് അന്നജം നീക്കാനും ഇത് ചോറ് പെട്ടെന്ന് ​ദഹിക്കാനും സഹായിക്കും.

Rice socking | Pinterest
Mental stress | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File