സമകാലിക മലയാളം ഡെസ്ക്
ഫിറ്റ്നസിന് ഏറെ പ്രധാന്യം നല്‍കുന്ന ബോളിവുഡ് താരമാണ് സുസ്മിത സെൻ
ഫിറ്റ് ആയി ഇരിക്കുക എന്നാൽ മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകില്ല എന്നല്ല അര്‍ഥമെന്നും സുസ്മിത സെൻ വ്യക്തമാക്കിയിരുന്നു.
2023ലാണ് ഹൃദയാഘാതത്തിൽ നിന്ന് സുസ്മിത അതിജീവിച്ചത്.
ചിട്ടയായ വ്യായാമവും ആരോഗ്യകരമായ ഡയറ്റുമാണ് 40 കളിലും സുസ്മിതയുടെ ശരീരം ഫിറ്റായി നിലനില്‍ക്കുന്നതിന് കാരണമെന്ന് ഫിറ്റ്നസ് ട്രെയിനർ നൂപുർ ശിഖരെ
ഹോം ജിമ്മിൽ ആഴ്ചയിൽ നാല് സെഷനുകളിലായി രണ്ട് മണിക്കൂർ വീതം സുസ്മിത വ്യായാമം ചെയ്യാറുണ്ട്. മൊബിലിറ്റി കേന്ദ്രീകരിച്ചുള്ള വ്യായമങ്ങളിലാണ് അവര്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത്.
ഫിറ്റ്നസ് നിലനിർത്താൻ ഡയറ്റിലും ഏറെ ശ്രദ്ധിക്കുന്ന നടിയാണ് സുസ്മിത സെൻ.
ഒരു ദിവസം പോലും ഭക്ഷണം ഒഴിവാക്കാറില്ല. പച്ചക്കറികളും ഗ്രിൽഡ് മത്സ്യവും ദൈനംദിന ഭക്ഷണത്തിലെ പ്രധാന ഭക്ഷണങ്ങളാണ്.
രാത്രിയിൽ വളരെ ലഘുവായതും എളുപ്പത്തിൽ ദഹിക്കുന്നതുമായ ഭക്ഷണമാണ് സുസ്മിത സെൻ കഴിക്കുന്നത്. സൂപ്പുകളും സലാഡുകളും ഗ്രിൽ ചെയ്ത പച്ചക്കറികളും ഡയറ്റിലെ പ്രധാനപ്പെട്ട ഭക്ഷണങ്ങളാണെന്ന് ഫിറ്റ്നസ് ട്രെയിനർ നൂപുർ പറഞ്ഞു.