പെർഫ്യൂം അൽപം മതി, സുഗന്ധം നീണ്ടുനിൽക്കും

സമകാലിക മലയാളം ഡെസ്ക്

വേനൽക്കാലത്ത് നേരിടുന്ന സാധാരണ പ്രശ്നമാണ് വിയർപ്പും അതുണ്ടാക്കുന്ന ദുർ​ഗന്ധവും. ശരീരദുർ​ഗന്ധം അകറ്റാൻ കുളി മുതൽ പെർഫ്യൂം വരെ പരീക്ഷിക്കുന്നവരുണ്ട്. സു​ഗന്ധം നീണ്ടു നിൽക്കാൻ ഇതാ ചില ടിപ്സ്.

bad body smell | Pinterest

പെർഫ്യൂം

ചറപറാ പെർഫ്യൂ അടിക്കുന്നതിന് പകരം കഴുത്തിനു പിന്നിൽ, കൈമുട്ടിൻ്റെ ഉൾവശം, റിസ്റ്റ്, ചെവിയുടെ പിൻവശം എന്നിങ്ങനെ ശരീരത്തിന്റെ പൾസ് പോയിന്റുകളിൽ മാത്രം പെർഫ്യൂം സ്പ്രേ ചെയ്യുക.

Perfume | Pinterest

ഓർക്കുക പെർഫ്യൂം അടിച്ച ശേഷം തിരുമ്മരുത്. പെർഫ്യൂം അടിക്കുന്നതിന് മുൻപ് പെട്രോളിയം ജെല്ലി പുരട്ടുന്നത് ഏറെ നേരം മണം നിലനിൽക്കാൻ നല്ലതാണ്.

Perfume | Pinterest

ബോഡിലോഷൻ

കുളിച്ചിറങ്ങി അധികമുള്ള വെള്ളം ഒപ്പിയെടുത്ത ശേഷം ചെറിയ ഈർപ്പത്തോടെ ബോഡിലോഷൻ പുരട്ടുന്നത് അവയുടെ സുഗന്ധം നീണ്ടുനിൽക്കാനും ചർമം ഈർപ്പമുള്ളതാക്കാനും സഹായിക്കും.

body lotion | pinterest

വസ്ത്രങ്ങൾ

ശരീരസു​ഗന്ധത്തിന് പിന്നിൽ വൃത്തിയുള്ള വസ്ത്രങ്ങൾ വലിയ പങ്കുവഹിക്കുന്നു. വസ്ത്രങ്ങൾക്ക് മണവും ഉണർവും നൽകുന്ന ഫാബ്രിക് കണ്ടീഷനറുകള്‍ ഉപയോഗിക്കാം.

fabric smell | Pinterest

പോളിസ്റ്റർ വസ്ത്രങ്ങൾ വേഗത്തിൽ വിയർക്കുന്നതിനും ദുർഗന്ധമുണ്ടാകുന്നതിനും കാരണമാകാറുണ്ട്. അയഞ്ഞ കോട്ടൻ, ലിനൻ വസ്ത്രങ്ങൾ ധരിക്കുന്നതു ശീലമാക്കാം.

Cotton Dress in Summer | Pinterest
പ്രതീകാത്മക ചിത്രം | Pinterest
samakalika malayalam | File