തലച്ചോറിനെ ബാധിക്കുന്ന 6 വൈറസുകള്‍

അഞ്ജു

പേവിഷബാധ മുതല്‍ കോവിഡ് വരെ തലച്ചോറിനെ നേരിട്ടു ബാധിക്കുന്ന ചില വൈറസുകള്‍.

ഡെങ്കിപ്പനി

കൊതുകുകളിലൂടെ പകരുന്ന ഡെങ്കി വൈറസ് മനുഷ്യരിൽ മസ്തിഷ്ക വീക്കത്തിനും ജ്വരത്തിനും കാരണമാകും. ഇത് തലച്ചോറിന്റെ പ്രവർത്തനത്തെ ദീർഘകാലം ബാധിക്കും.

പേ വിഷബാധ

പേ വിഷബാധയേറ്റ മൃ​ഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന വൈറസ് ബാധയാണിത്. ചികിത്സ വൈകിപ്പിച്ചാല്‍ വൈറസ് തലച്ചോറിലെത്തുകയും ന്യൂറോളജിക്കൽ ലക്ഷണങ്ങളിലേക്കും മരണം വരെ സംഭവിക്കാൻ ഇടയാക്കും.

സിക്കാ

സിക്കാ വൈറസ് തലച്ചോറിനെ ബാധിക്കാം. ഇത് എൻസെഫലൈറ്റിസ് എന്ന അവസ്ഥയിലേക്ക് നയിക്കാം. മസ്തിഷ്ക കോശങ്ങളുടെ വീക്കം മൂലമാണ് എൻസെഫലൈറ്റിസ് സംഭവിക്കുന്നത്. കൊതുകുകളിലൂടെയാണ് സിക്കാ പകരുന്നത്.

വെസ്റ്റ് നൈൽ

തലച്ചോറിനെ ബാധിക്കുന്ന മറ്റൊരു വൈറസ് ആണ് വെസ്റ്റ് നൈൽ. കൊതുകുകളിലൂടെ പകരുന്ന ഇവ തലച്ചോറിൽ വീക്കം, എൻസെഫലൈറ്റിസ്, മെനിഞ്ചൈറ്റിസ് എന്നിവയ്ക്ക് കാരണമാകുന്നു. കൂടാതെ തലച്ചോറിൻ്റെ ആവരണത്തിലോ സുഷുമ്നാ നാഡിയിലോ വീക്കമുണ്ടാകുന്നതിന് ഇത് കാരണമാകുന്നു.

മസ്തിഷ്ക ജ്വരം

വൈറസ്, ബാക്ടീരിയ, ഫംഗൽ, അബീബ ബാധയെ തുടർന്ന് മസ്തിഷ്ക ജ്വരം ഉണ്ടാകാം. തലച്ചോറിൻറെ ആവരണത്തിൽ ഉണ്ടാകുന്ന വീക്കമാണിത്. കഠിനമായ തലവേദന, പനി, ഛർദ്ദി എന്നിങ്ങനെ പ്രധാനമായും മൂന്ന് ലക്ഷണങ്ങളാണ് മസ്തിഷ്ക ജ്വരത്തിനുള്ളത്.

കോവിഡ്

കോവിഡ് തലച്ചോറിൽ ദീർഘകാലും ഹ്രസ്വകാലവുമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് വ്യത്യസ്ത പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. കോവിഡിന് കാരണമാകുന്ന കൊറോണ വൈറസ് തലച്ചോറിൽ വീക്കം ഉണ്ടാക്കാം. ഇത് മസ്തിഷ്ക ഫോ​ഗ് വികസിക്കാനും ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധമുട്ടും ആശയക്കുഴപ്പം എന്നിവയിലേക്കും നയിക്കാം.