കറി മാത്രമാക്കേണ്ട, വാഴപ്പിണ്ടി ജ്യൂസ് അടിച്ചും കുടിക്കാം; ആരോ​ഗ്യ​ഗുണങ്ങൾ ഏറെ

സമകാലിക മലയാളം ഡെസ്ക്

വാഴയുടെ എല്ലാ ഭാഗങ്ങളും പോഷകസമ്പുഷ്ടവും ആരോഗ്യ ഗുണങ്ങൾ നിറഞ്ഞതുമാണ്. വാഴപ്പഴം പോലെ വാഴപ്പിണ്ടിയും ഭക്ഷ്യയോഗ്യമാണ്. ജ്യൂസ് അടിച്ചും കറിവെച്ചും തോരനായും വാഴപ്പിണ്ടി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. ഭക്ഷണമായി മാത്രമല്ല ഔഷധമായും വാഴപ്പിണ്ടി ഉപയോഗിക്കാറുണ്ട്.

നാരുകള്‍ ധാരാളം അടങ്ങിയ വാഴപിണ്ടി വയറു ശുചിയാക്കുന്നതിനും മലബന്ധം അകറ്റുന്നതിനും സഹായിക്കും. രോഗികള്‍ക്കും പ്രായമായവര്‍ക്കും ദഹനം സുഗമമാക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും ഔഷധമായും വാഴപ്പിണ്ടി ജ്യൂസ് നല്‍കാറുണ്ട്.

ദിവസവും വാഴപ്പിണ്ടി ജ്യൂസ് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കും. ഇത് പ്രമേഹത്തെ നിയന്ത്രിക്കും.

Diabetes

അസിഡിറ്റി കാരണം വിഷമിക്കുന്നവരും അള്‍സര്‍ ഉള്ളവരും രാവിലെ വെറുംവയറ്റില്‍ വാഴപ്പിണ്ടി ജ്യൂസ് കുടി കുടിക്കുന്നത് ഗുണം ചെയ്യും.

രക്തസമ്മര്‍ദം അകറ്റാന്‍ വാഴപ്പിണ്ടി ജ്യൂസ് നല്ലൊരു ഔഷധമാണ്. ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തും.

വിശപ്പു കുറയ്ക്കാനും ഇതുവഴി ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്ന ഭക്ഷണവിഭവമാണ് വാഴപ്പിണ്ടി.

കിഡ്‌നിയില്‍ അടിഞ്ഞു കൂടുന്ന കാല്‍സ്യം നീക്കാന്‍ വാഴപ്പിണ്ടി മികച്ചതാണ്.