മറഞ്ഞിരിക്കുന്ന ട്യൂമർ രക്തപരിശോധനയിൽ കണ്ടെത്താം, കാൻസർ മരണനിരക്ക് കുറയുമോ? 

മനുഷ്യ ശരീരത്തിൽ മറഞ്ഞിരിക്കുന്ന കാൻസറിനെ വളരെ നേരത്തെ കണ്ടെത്താൻ സഹായിക്കുന്നതാണ് ഇത്തരം പരിശോധനകൾ 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

രു എതിർപ്പും പ്രകടിപ്പിക്കാതെയാണ് 74കാരിയായ ജോയ്‌സ് ആരെസ് ഗവേഷണത്തിനായി ഒരു രക്ത സാമ്പിൾ നൽകാൻ സമ്മതം മൂളിയത്. പക്ഷെ സ്‌ക്രീനിംഗ് ടെസ്റ്റിൽ കാൻസറിന്റെ ലക്ഷണങ്ങൾ പോസിറ്റീവാണെന്ന് കണ്ടെത്തി. ആവർത്തിച്ചുള്ള രക്തപരിശോധനയ്ക്കും പി ഇ ടി സ്കാനിനും ബയോപ്സിക്കും ശേഷം അവർക്ക് ഹോഡ്ജ്കിൻ ലിംഫോമ സ്ഥിരീകരിച്ചു. മനുഷ്യ ശരീരത്തിൽ മറഞ്ഞിരിക്കുന്ന കാൻസറിനെ വളരെ നേരത്തെ കണ്ടെത്താൻ സഹായിക്കുന്ന പരിശോധനയ്ക്കാണ് ജോയ്സ് വിധേയയായത്. 

ആരോഗ്യമുള്ള ആളുകളിൽ കാൻസർ സ്ക്രീനിംഗ് നടത്തി ട്യൂമർ കോശങ്ങൾ പൊഴിക്കുന്ന ഡിഎൻഎ ശകലങ്ങൾ പരിശോധിച്ചാണ് കാൻസർ കണ്ടെത്തുന്നത്. ലിക്വിഡ് ബയോപ്‌സികൾ എന്ന് വിളിക്കുന്ന ഇത്തരം രക്തപരിശോധനകൾ കാൻസർ രോഗികളിൽ ചികിത്സ ആവശ്യമാകുന്ന നിലയിൽ ട്യൂമർ തിരിച്ചു വരുന്നുണ്ടോ എന്ന് കണ്ടെത്താൻ നിലവിൽ ഉപയോ​ഗിക്കുന്നതാണ്. ഇതിൽ ഒരു കമ്പനി കാൻസർ ഇല്ലാത്ത ആളുകളിലേക്കും ഈ പരിശോധന വ്യാപിപ്പിക്കുകയാണ്. 

കാലിഫോർണിയ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഗ്രെയ്‌ൽ എന്ന കമ്പനിയാണ് ഗല്ലേറി എന്ന ഈ ടെസ്റ്റ് വികസിപ്പിച്ചെടുത്തത്. ഗല്ലേറി രക്ത പരിശോധന ആരോഗ്യമേഖലയിൽ വിപ്ലവകരമായ മാറ്റം സൃഷ്ടിക്കുമെന്നാണ് ഗവേഷകർ പറയുന്നത്.  ഈ പരിശോധനയിലൂടെ  കാൻസർ  സാധ്യത ഏറെ മുൻപേ തന്നെ തിരിച്ചറിയാൻ സാധിക്കുന്നതിനാൽ കാൻസർ വരുത്തുന്ന ദുരിതങ്ങളിൽ നിന്ന് ആയിരക്കണക്കിന് പേരെ രക്ഷിക്കാൻ സാധിക്കും. 

അപകടകരമായ പല അർബുദങ്ങളും വളരെ വേഗത്തിൽ വളരുന്നവയാണ് ചിലപ്പോൾ അവ സ്ക്രീനിംഗിൽ നിന്ന് രക്ഷപ്പെടുകയും ചെയ്യും മറുവശത്ത് ചികിത്സ ആവശ്യമില്ലാത്ത കാൻസറും ഇത്തരം പരിശോധനകളിൽ കണ്ടെത്താറുണ്ട്. പോസിറ്റീവ് ആണെന്ന ഇത്തരം ഫലങ്ങൾ പലപ്പോഴും അനാവശ്യമായ ഉത്കണ്ഠ, ചെലവ്, കാൻസർ പരിചരണം മൂലമുണ്ടാകുന്ന ഗുരുതരമായ പാർശ്വഫലങ്ങൾ എന്നിവയ്ക്ക് കാരണമാകും. ഇത്തരം കാൻസർ രക്തപരിശോധനകൾ സ്ഥിരമായുള്ള ചെക്കപ്പിനൊപ്പം ഉൾപ്പെടുത്തിയാൽ ആരോ​ഗ്യത്തിനോ കാൻസർ മൂലമുലമുള്ള മരണനിരക്ക് കുറയ്ക്കാനോ സഹായിക്കുമോ എന്നത് ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ്. അതേസമയം ഗ്രെയ്ൽ രക്തപരിശോധന ഒരു കാൻസർ രോഗനിർണയമല്ലെന്ന് ആരോ​ഗ്യ വിദഗ്ധർ വ്യക്തമാക്കിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com