പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കണ്ണിൽ ഇടയ്ക്കിടെ ചൊറിച്ചിൽ ഉണ്ടോ? കാരണങ്ങളറിയാം, ചെയ്യേണ്ടത് 

ഒക്കുലാർ അലർജി എന്ന ഈ അവസ്ഥ ഡ്രൈ ഐ സിൻഡ്രോം എന്നാണ് അറിയപ്പെടുന്നത്

ണ്ണിലെ ചൊറിച്ചിൽ പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. അലർജി മൂലമാണ് ഈ അസ്വസ്ഥത അനുഭവപ്പെടുന്നത്. ഒക്കുലാർ അലർജി എന്ന ഈ അവസ്ഥ ഡ്രൈ ഐ സിൻഡ്രോം എന്നാണ് അറിയപ്പെടുന്നത്. 

പൂമ്പൊടി, മൃഗങ്ങളുടെ രോമങ്ങൾ, പൂപ്പൽ, പൊടിപടലങ്ങൾ, മേക്കപ്പ് എന്നിവയുമായി സമ്പർക്കമുണ്ടാകുമ്പോൾ കണ്ണിൽ ചൊറിച്ചിൽ അനുഭവപ്പെടാം. ഹിസ്റ്റമിൻ പുറത്തുവിടുന്നതിലൂടെ ശരീരം ഇതിനോട് പ്രതികരിക്കും. കണ്ണിലെ അല്ലെങ്കിൽ കണ്ണുകൾക്ക് ചുറ്റുമുള്ള രക്തക്കുഴലുകൾ വികസിക്കുകയും നാഡികളുടെ അറ്റത്ത് അസ്വസ്ഥത അനുഭവപ്പെടുകയും ചെയ്യും. ഇതുമൂലം കണ്ണുകൾ നിറഞ്ഞൊഴുകും. അലർജി കാരണം കണ്ണുകൾ ചുവക്കുമ്പോൾ അത് അലർജിക് കൺജങ്ക്റ്റിവിറ്റീസ് എന്നറിയപ്പെടുന്നു. 

മറ്റ് തരത്തിലുള്ള അലർജികളും കണ്ണിൽ ചൊറിച്ചിൽ ഉണ്ടാകാൻ കാരണമാകും. ഉദാഹരണത്തിന്, അറ്റോപിക് കെരാട്ടോകൺജങ്ക്റ്റിവിറ്റീസ് എന്നറിയപ്പെടുന്ന ഒരു അവസ്ഥ, ഒരു പ്രത്യേക പദാർത്ഥത്തോടുള്ള അലർജി കാരണം കണ്ണിന്റെ ഉപരിതലത്തിൽ വീക്കം ഉണ്ടാക്കുകയും കാഴ്ചയ്ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യും. വെർണൽ കെരാറ്റോകോൺജങ്ക്റ്റിവിറ്റീസ് എന്ന മറ്റൊരവസ്ഥ കണ്ണിന്റെ ഉപരിതലത്തിലെ മെംബ്രെയ്നിൽ വീക്കം ഉണ്ടാക്കും. ഇത് കൂടുതലും മുതിർന്നവരിലാണ് കണ്ടുവരുന്നത്. 

കണ്ണിലെ ചൊറിച്ചിലിന്റെ മറ്റ് കാരണങ്ങൾ

  • ചില മരുന്നുകളോടുള്ള റിയാക്ഷൻ
  • ഡ്രൈ ഐ സിൻഡ്രോം
  • കോണ്ടാക്ട് ലെൻസ് വയ്ക്കുന്നത് കൊണ്ടുള്ള അലർജി
  • സി​ഗരറ്റിന്റെ പുകയോ മറ്റ് വാതകങ്ങളോ കണ്ണിൽ പോയത് മൂലമുള്ള ബുദ്ധിമുട്ട്. 
  • ബ്ലെഫറിറ്റിസ്, അതായത്, കൺപോളകളുടെ വീക്കം

എന്ത് ചെയ്യണം?

  • നേരിയ അലർജി ഉണ്ടാകുമ്പോൾ അത് കൈകാര്യം ചെയ്യാൻ തണുത്ത വെള്ളം നല്ലതാണ്. 
  • കണ്ണിൽ എന്തെങ്കിലും പോയതുകൊണ്ടാണ് ചൊറിച്ചിലെങ്കിൽ അത് നീക്കം ചെയ്യാൻ ശ്രമിക്കുക. ഇതിനായി ചെറു ചൂടുവെള്ളം ഉപയോ​ഗിക്കാം. 
  • കാറിലെയും വീട്ടിലെയും ജനലുകൾ അടച്ചിട്ട് പൊടി തടയുക. 
  • പുറത്തിറങ്ങുമ്പോൾ സൺ​ഗ്ലാസ് ശീലമാക്കുക. 
  • കണ്ണ് തിരുമുന്നത് ഒഴിവാക്കണം. ഇത് കണ്ണിന്റെ ഏറ്റവും മുകളിലെ പാളിയിൽ കോട്ടമുണ്ടാക്കുകയും വേദനയും ഇൻഫെക്ഷനും ഉണ്ടാകാൻ കാരണമാകുകയും ചെയ്യും. 
  • അടിഞ്ഞുകൂടിയ അഴുക്ക് കളയാൻ ഉറങ്ങുന്നതിന് മുമ്പ് കുളിക്കണം. 
  • മൃ​ഗങ്ങളെയോ മറ്റോ തൊട്ടതിന് ശേഷം കൈ സോപ്പിട്ട് കഴുകിയെന്ന് ഉറപ്പുവരുത്തുക. 
  • കോൺടാക്റ്റ് ലെൻസ് ഇടയ്ക്കിടെ മാറ്റി വൃത്തിയായി ഉപയോ​ഗിക്കുക. 
  • കൃത്രിമ കണ്ണുനീർ വരുത്തി കണ്ണുകൾ ഇടയ്ക്കിടെ ലൂബ്രിക്കേറ്റ് ചെയ്യുക.
  • ധാരാളം വെള്ളം കുടിക്കുക

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com