ലോകത്ത് കാൻസർ മരണങ്ങളുടെ പ്രധാന കാരണം? സുപ്രധാനവില്ലൻ പുകവലി, മറ്റ് അപകട ഘടകങ്ങൾ ഇവ 

കാൻസർ മരണങ്ങളിൽ 36.9 ശതമാനവും ശ്വാസനാളം, ബ്രോങ്കസ്, ശ്വാസകോശ അർബുദം എന്നിവ കാരണമാണ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

​ഗോള തലത്തിൽ കാൻസർ മൂലം നിരവധിപ്പേർ മരിക്കാനുള്ള പ്രധാന കാരണങ്ങൾ ചൂണ്ടിക്കാട്ടിയിരിക്കുകയാണ് വിദ​ഗ്ധർ. 2019ൽ ആഗോളതലത്തിൽ ഏകദേശം 4.45 ദശലക്ഷം കാൻസർ മരണങ്ങൾ പുകവലി, മദ്യപാനം, ഉയർന്ന ബോഡി മാസ് ഇൻഡക്സ് (ബിഎംഐ), മറ്റ് അപകട ഘടകങ്ങൾ എന്നിവ കാരണമായി റിപ്പോർട്ട് ചെയ്യപ്പെട്ടതായി ദി ലാൻസെറ്റ് ജേണൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. ഇതിൽത്തന്നെ പുകവലിയാണ് കാൻസർ മരണങ്ങളുടെ ഏറ്റവും പ്രധാന കാരണമായി കണ്ടെത്തിയിരിക്കുന്നത്.

സ്ത്രീകൾക്കും പുരുഷന്മാർക്കും കാൻസർ മൂലം മരണം സംഭവിക്കാനുള്ള പ്രധാന കാരണങ്ങൾ ശ്വാസനാളം, ബ്രോങ്കസ്, ശ്വാസകോശ അർബുദം എന്നിവയാണ്. കാൻസർ മരണങ്ങളിൽ 36.9 ശതമാനവും ഇതുമൂലമാണ് ഉണ്ടാകുന്നത്. പുരുഷന്മാരിൽ ആമാശയ അർബുദം (6.6%), വൻകുടൽ, മലാശയ അർബുദം (15.8%), അന്നനാള അർബുദം (9.7%) എന്നിവയാണ് പിന്നെ കൂടുതൽ മരണത്തിലേക്ക് നയിക്കുന്നവ. സ്ത്രീകളിൽ ഇത് സ്തനാർബുദമാണ് (11%) . പുകയില ഉപയോഗം, മദ്യപാനം, സുരക്ഷിതമല്ലാത്ത സെക്സ്, റിസ്കി ഡയറ്റ് എന്നിവയാണ് ആഗോളതലത്തിൽ കാൻസർ കൂടാനുള്ള ബിഹേവിയറൽ റിസ്ക് ഫാക്ടേഴ്സ്. 

പുകവലി, മദ്യപാനം, ഉയർന്ന ബിഎംഐ പോലുള്ള അപകട ഘടകങ്ങൾ കാരണം ഏറ്റവും വലിയ ക്യാൻസർ മരണനിരക്ക് റിപ്പോർട്ട് ചെയ്ത് അഞ്ച് പ്രദേശങ്ങൾ മധ്യ യൂറോപ്പ് ( 82 മരണങ്ങൾ), കിഴക്കൻ ഏഷ്യ ( 69.8), വടക്കേ അമേരിക്ക (66.), തെക്കൻ ലാറ്റിൻ അമേരിക്ക (64.2) പശ്ചിമ യൂറോപ്പ്  63.8) എന്നിവയാണെന്നാണ് ദി ലാൻസെറ്റ് പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com