ഓരേസമയം യുവാവിന് മങ്കി പോക്സും കോവിഡ് 19ഉം എച്ച്‌ഐവിയും സ്ഥിരീകരിച്ചതായി ഗവേഷകർ. ഇറ്റാലിയൻ പൗരനായ 36കാരനാണ് ഒന്നിച്ച് മൂന്ന് പരിശോധനാഫലവും പോസിറ്റീവായത്. സ്‌പെയിൻ യാത്രയെത്തുടർന്നാണ് ഇയാൾക്ക് മൂന്ന് അണുബാധയും ഉണ്ടായതെന്നാണ് കണ്ടെത്തൽ.
സ്‌പെയിനിലെ അഞ്ച് ദിവസത്തെ യാത്രക്കുശേഷം മടങ്ങിയെത്തിയ യുവാവിന് ഏകദേശം ഒൻപത് ദിവസത്തിന് ശേഷമാണ് പനി, തൊണ്ടവേദന, ക്ഷിണം, തലവേദന തുടങ്ങിയ ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടത്. ലക്ഷണങ്ങൾ കാണിച്ച് മൂന്ന് ദിവസത്തിന് ശേഷം യുവാവിന്റെ കോവിഡ് പരിശോധനാഫലം പോസിറ്റീവായി. ഈ വർഷം ജനുവരിയിലും ഇയാൾക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
കോവിഡ് സ്ഥിരീകരിച്ച് മണിക്കൂറുകൾക്കകം ശരീരത്തിൽ ചൊറിച്ചിൽ അനുഭവപ്പെടാൻ തുടങ്ങി. തൊട്ടടുത്ത ദിവസങ്ങളിൽ ശരീരത്തിലുടനീളം കുമിളകൾ കണ്ടു. ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവിന്റെ പരിശോധനകൾ നടത്തി. പിന്നാലെ മങ്കിപോക്‌സ്, കോവിഡ് 19, എച്ച് ഐ വി തുടങ്ങിയ പരിശോധനാഫലങ്ങൾ പോസിറ്റീവ് ആണെന്ന് കണ്ടെത്തുകയായിരുന്നു.
സ്‌പെയിൻ യാത്രയ്ക്കിടെ ഇയാൾ കോണ്ടം ഉപയോഗിക്കാതെ സെക്‌സിൽ ഏർപ്പെട്ടിരുന്നെന്നാണ് വിവരം. ഉയർന്ന വൈറൽ ലോഡാണ് എച്ച്‌ഐവി പരിശോധനയിൽ കണ്ടെത്തിയത്. അതേസമയം ഒരു വർഷം മുമ്പ് ഇയാളുടെ എച്ച്‌ഐവി നെഗറ്റീവ് ആയിരുന്നു. ഒരാഴ്ചത്തെ ചികിത്സയ്ക്ക് ശേഷം യുവാവിനെ ആശുപത്രിയിൽ നിന്ന് ഡിസ്ചാജ്ജ് ചെയ്തു. കുരങ്ങുപനിയുടെയും കോവിഡിന്റെയും ലക്ഷണങ്ങൾ എങ്ങനെ ഒരുമിച്ചുവരുമെന്ന് കാണിക്കുന്നതാണ് ഈ സംഭവമെന്ന് കാറ്റാനിയ സർവകലാശാലയിലെ ഗവേഷകർ ചൂണ്ടിക്കാട്ടി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates