മുടി കഴുകാന്‍ ചൂടുവെള്ളം വേണ്ട, കാരണമിത് 

മുടി കഴുകുന്ന രീതിയും എണ്ണ തേക്കുന്ന രീതിയുമൊക്കെ മുടിയുടെ ആരോഗ്യത്തെ ബാധിക്കും. പതിവായി ചൂടുവെള്ളത്തിലാണ് മുടി കഴുകുന്നതെങ്കിൽ കെരാറ്റിൻ നഷ്ടപ്പെടും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ല്ല ഉള്ളുള്ള, തിളക്കമുള്ള മുടി ആരാണ് ആഗ്രഹിക്കാത്തത്, പക്ഷെ ഇതിന് ശരിയായ പരിചരണവും വേണം. തിരക്കുപിടിച്ച ഓട്ടവും സമ്മര്‍ദ്ദവുമൊക്കെ മുടിയുടെ ആരോഗ്യത്തെ ബാധിക്കാറുണ്ട്. ഇതിനുപുറമേ തലയില്‍ ഉപയോഗിക്കുന്ന കെമിക്കല്‍ ഉത്പന്നങ്ങളും മുടിയെ ദുര്‍ബലമാക്കും. എന്നാല്‍ ഇത് മാത്രമല്ല നമ്മുടെ ചില ജീവിതരീതികളും മുടിയുടെ ആരോഗ്യത്തെ ബാധിക്കുന്നുണ്ട്. നിങ്ങള്‍ മുടി കഴുകുന്ന രീതിയും എണ്ണ തേക്കുന്ന രീതിയുമൊക്കെ ഇത്തരം ഘടകങ്ങളാണ്. 

മുടി ചൂടുവെള്ളം ഉപയോഗിച്ച് കഴുകാറുണ്ടോ? ഉണ്ടെങ്കില്‍ ആ പതിവ് ഉടന്‍ മാറ്റണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. മുടിയിഴകളില്‍ കെരാറ്റിന്‍ എന്ന പ്രോട്ടീന്‍ ഉണ്ട്. ഹൈഡ്രജനും ഡൈസള്‍ഫൈഡ് ബോണ്ടും ചേര്‍ന്നതാണ് കെരാറ്റിന്‍. മുടിയില്‍ ഏത് തരത്തില്‍ ചൂട് അടിച്ചാലും അത് ഡൈസള്‍ഫൈഡ് ബോണ്ടിനെ തകര്‍ക്കും. ചൂടുവെള്ളം, ബ്ലോ ഡ്രൈ, ഐയണിംഗ്, സ്‌ട്രെയിറ്റണിംഗ്, റീബോണ്ടിംഗ് ഇതെല്ലാം മുടിയിഴകളെ ദോഷമായി ബാധിക്കും. ഇത് മുടി വരണ്ടുപോകാനും പെട്ടെന്ന് പൊട്ടാനുമൊക്കെ ഇടയാക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. 

വെള്ളം മാത്രമല്ല കുളി കഴിഞ്ഞ് മുടി ശക്തിയായി തോര്‍ത്തുന്നതും മുറുക്കി കെട്ടിവയ്ക്കുന്നതും കുളി കഴിഞ്ഞയുടന്‍ ചീകുന്നതുമൊന്നും മുടിക്ക് നല്ലതല്ല. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com