പതിമുഖം ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കാറുണ്ടോ? ആരോ​ഗ്യ​ഗുണങ്ങളേറെ 

പതിമുഖം ഇട്ട് തിളപ്പിക്കുന്ന വെള്ളത്തിന് ധാരാളം ആരോ​ഗ്യ​ഗുണങ്ങളുണ്ട്. ആന്റിബയോട്ടിക്കുകളാൽ സമ്പുഷ്ടമായ പതിമുഖത്തിന്റെ പുറം തൊലി ദഹനത്തിന് വളരെയധികം സഹായിക്കും 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിമുഖം ഇട്ട് തിളപ്പിക്കുന്ന വെള്ളത്തിന് ധാരാളം ആരോ​ഗ്യ​ഗുണങ്ങളുണ്ട്. ആന്റിബയോട്ടിക്കുകളാൽ സമ്പുഷ്ടമായ പതിമുഖത്തിന്റെ പുറം തൊലി ദഹനത്തിന് വളരെയധികം സഹായിക്കുമെന്നാണ് പറയുന്നത്. പതിമുഖത്തിൽ അടങ്ങിയിട്ടുള്ള സാപ്പോണിൻ പോലുള്ള ആന്റിഓക്സിഡന്റുകൾ അൽഷിമേഴ്സ്, പാർക്കിൻസൺസ് തുടങ്ങിയ രോഗങ്ങളെ തടയുന്നു.രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന പതിമുഖം പ്രമേഹ നിയന്ത്രണത്തിന് നല്ലതാണ്. ഇത് രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കും. 

പതിമുഖത്തിന്റെ സത്തിൽ വൻകുടൽ അർബുദത്തെ ചെറുക്കാനുള്ള ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. പതുമുഖം വെള്ളത്തിന്റെ ഗ്യാസ്‌ട്രോപ്രൊട്ടക്റ്റീവ് പ്രവർത്തനങ്ങൾ അൾസർ ചികിത്സിക്കുന്നതിന് ഉപയോ​ഗിക്കാറുണ്ട്. വായിൽ കാണപ്പെടുന്ന സ്‌ട്രെപ്‌റ്റോകോക്കസ് മ്യൂട്ടൻസ് എന്ന പ്രത്യേകതരം ബാക്ടീരിയയ്ക്കെതിരെയും ഇതിന് ആന്റിമൈക്രോബയൽ ഗുണങ്ങളുണ്ട്. ഈ വെള്ളം ചെറു ചൂടോടെ കുടിക്കുന്നത് ആർത്തവ സമയത്തെ വേദന കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും. 

പതിമുഖം ഇട്ട് കുറഞ്ഞത് 2 മുതൽ 3 മിനിറ്റ് എങ്കിലും വെള്ളം നന്നായി തിളപ്പിക്കണം. എങ്കിൽ മാത്രമേ നിറവും ​ഗുണവും വെള്ളത്തിൽ നന്നായി ഇറങ്ങുകയൊള്ളു. 4 മുതൽ 5 ലിറ്റർ വെള്ളത്തിലേക്ക് അര ടീസ്പൂൺ പതിമുകം ചേർത്ത് നന്നായി തിളപ്പിക്കണം. വെള്ളത്തിന്റെ നിറം പിങ്ക് ആകുന്നത് വരെ തിളപ്പിക്കണം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com