

വെളുപ്പിനെ ഉറക്കം പോകുമെന്ന് പലരും പരാതി പറയുന്നത് കേൾക്കാറുണ്ട്. ഇതൊക്കെ സാധാരണമാണെന്നാണ് പൊതുവെ കരുതുന്നത്. എന്നാൽ വെളുപ്പിന് ഒരു മണിക്കും നാല് മണിക്കും ഇടയിൽ ഉറക്കം ഞെട്ടിയെഴുന്നേൽക്കുന്ന പതിവുണ്ടെങ്കിൽ കരളിന്റെ ആരോഗ്യം പരിശോധിക്കാൻ സമയമായെന്നാണ് അർഥമെന്നാണ് മുന്നറിയിപ്പ്.
ഫാറ്റി ലിവർ ഡിസീസ് പോലെ കരളിൽ കൊഴുപ്പടിയുന്ന രോഗങ്ങളുടെ സൂചനയാണ് ഉറക്കത്തിലുണ്ടാകുന്ന തടസ്സങ്ങളെന്നാണ് ഗവേഷകർ പറയുന്നത്. വെളുപ്പിനെ ഒരു മണിക്കും മൂന്ന് മണിക്കും ഇടയിലാണ് ശരീരത്തെ ശുദ്ധീകരിക്കുന്ന കഠിനമായ ജോലിയിൽ കരൾ ഏർപ്പെടുന്നത്. കരളിൽ കൊഴുപ്പടിയുന്നതോടു കൂടി ഈ പ്രവർത്തനം മന്ദീഭവിക്കും. ഇതോടെ ശരീരത്തെ വിഷമുക്തമാക്കാൻ കൂടുതല്‍ ഊർജം ചെലവിടേണ്ടി വരം. ഇങ്ങനെ ശരീരം അധിക ഊർജ്ജം വിനിയോഗിക്കുമ്പോൾ അത് നാഡീവ്യൂഹസംവിധാനത്തെ ഉത്തേജിപ്പിച്ച് ഉറക്കം നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാക്കുമെന്നാണ് ജേണൽ ഓഫ് നേച്ചർ ആൻഡ് സയൻസ് ഓഫ് സ്ലീപ്പിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നത്.
കരൾ സംബന്ധമായ രോഗമുള്ളവരിൽ 60-80 ശതമാനം പേരെയും ഉറക്കപ്രശ്നങ്ങൾ അലട്ടാറുണ്ടെന്ന് മറ്റൊരു ഗവേഷണറിപ്പോർട്ടിലും പറയുന്നുണ്ട്. ഉറക്കമില്ലായ്മ, നല്ല ഉറക്കം ലഭിക്കാതെയാകുക, പകൽ ഉറക്കം തൂങ്ങൽ എന്നിവയും എപ്പോഴും കാലുകൾ ആട്ടിക്കൊണ്ടിരിക്കാൻ പ്രേരിപ്പിക്കുന്ന റെസ്റ്റ്‌ലസ് ലെഗ് സിൻഡ്രോമും കരൾ രോഗികളിൽ കാണപ്പെടാറുണ്ട്. അമിതഭാരം, ടൈപ്പ് 2 പ്രമേഹം, രക്തത്തിലെ ഉയർന്ന ട്രൈഗ്ലിസറൈഡ് തോത്, തൈറോയ്ഡ് പ്രശ്നവുമെല്ലാം കരൾ രോഗ സാധ്യത വർദ്ധിപ്പിക്കുന്ന ഘടകങ്ങളാണ്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates