ജൈവ പച്ചക്കറികളും പഴങ്ങളുമാണോ വാങ്ങുന്നേ? ഓര്‍ഗാനിക് എന്ന ബോര്‍ഡ് വായിച്ച് ആശ്വസിക്കണ്ട; ഇക്കാര്യങ്ങളറിയാം 

ഓര്‍ഗാനിക് സെക്ഷനില്‍ ഇരുക്കുന്ന പഴങ്ങളും പച്ചക്കറികളും കാണുമ്പോള്‍ ഇതെല്ലാം ആരോഗ്യത്തിന് നല്ലതാണെന്നാണ് പൊതുവിലുള്ള ധാരണ. എന്നാല്‍ ഈ ചിന്തയെ പൂര്‍ണ്ണമായും ശരിവയ്ക്കാനാവില്ല
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

സൂപ്പര്‍മാര്‍ക്കറ്റിലെ ഓര്‍ഗാനിക് സെക്ഷനില്‍ ഇരുക്കുന്ന പഴങ്ങളും പച്ചക്കറികളും കാണുമ്പോള്‍ ഇതെല്ലാം ആരോഗ്യത്തിന് നല്ലതാണെന്നാണ് പൊതുവിലുള്ള ധാരണ. എന്നാല്‍ ഈ ചിന്തയെ പൂര്‍ണ്ണമായും ശരിവയ്ക്കാനാവില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. സൂപ്പര്‍മാര്‍ക്കറ്റുകളിലിരിക്കുന്ന ഓര്‍ഗാനിക്ക് ഭക്ഷ്യവസ്തുക്കളില്‍ കീടനാശിനിയുടെ സാന്നിധ്യമുണ്ടെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. 

സൂപ്പര്‍മാര്‍ക്കറ്റുകളിലിരിക്കുന്ന 70 ശതമാനം പഴങ്ങളിലും പച്ചക്കറികളിലും കീടനാശിനിയുടെ സാന്നിധ്യമുണ്ട്. ഇതില്‍ തന്നെ സ്‌ട്രോബെറിയും ചീരയുമാണ് ഏറ്റവും വൃത്തികെട്ട ഭക്ഷണങ്ങളായി എന്‍വയോണ്‍മെന്റല്‍ വര്‍ക്കിംഗ് ഗ്രൂപ്പിന്റെ (EWG) പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നത്. അതുകൊണ്ട് കര്‍ഷകരുടെ കൈയില്‍ നിന്ന് നേരിട്ട് വാങ്ങി നന്നായി കഴുകി ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്. 

ഓര്‍ഗാനിക് ഭക്ഷണയിനങ്ങള്‍ തെരഞ്ഞെടുക്കുന്നത് നല്ലതാണെങ്കിലും ഈ വിഭാഗത്തിലിരിക്കുന്ന എല്ലാ പഴങ്ങളും പച്ചക്കറികളും നല്ലതാണെന്ന് കരുതണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. ജൈവ പച്ചക്കറികളും പഴങ്ങളും 24 മണിക്കൂറിലധികം സൂക്ഷിച്ചാല്‍ അവയിലെ പോഷകങ്ങള്‍ നഷ്ടപ്പെടും. കര്‍ഷകരുടെ അടുത്തുനിന്ന് നേരിട്ട് വാങ്ങുമ്പോള്‍ അധികസമയം സ്‌റ്റോര്‍ ചെയ്യാതെ ഇത് കഴിക്കാനാകും. അതേസമയം സൂപ്പര്‍മാര്‍ക്കറ്റുകളിലും മറ്റും ഇത് ദിവസങ്ങളോളം സ്‌റ്റോര്‍ ചെയ്താണ് ഉപഭോക്താക്കളിലേക്കെത്തുന്നത്. അതുകൊണ്ടുതന്നെ പ്രതീക്ഷിച്ച ഗുണം ലഭിക്കുമെന്ന അമിതപ്രതീക്ഷ വേണ്ടെന്നാണ് ഇവര്‍ പറയുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com