ഉറക്കപ്രശ്നങ്ങൾ കൂടുതലും സ്ത്രീകൾക്ക്; നല്ല ഉറക്കം കിട്ടാൻ ഏഴ് കാര്യങ്ങൾ ചെയ്യാം 

ഉറക്ക പ്രശ്നങ്ങളും ഹോർമോൺ വ്യതിയാനവും തമ്മിൽ സങ്കീർണ്ണമായ ബന്ധമാണുള്ളത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

സ്ത്രീകളിൽ, പ്രത്യേകിച്ച് 30 വയസ്സിന് മുകളിലുള്ളവരിൽ, ഏറ്റവും സാധാരണയായി കേൾക്കുന്ന ഒന്നാണ് ഹോർമോൺ പ്രശ്നങ്ങൾ. സമ്മർദ്ദം, വേണ്ടത്ര ഉറക്കം കിട്ടാതാകുക, പോഷകാഹാരക്കുറവ്, ഗർഭധാരണം, ആർത്തവവിരാമം തുടങ്ങി നിരവധി ഘടകങ്ങൾ സ്ത്രീകളിൽ എൻഡോക്രൈൻ പ്രശ്നങ്ങൾക്ക് കാരണമാകും. സ്ത്രീയുടെ ശരീരത്തിലെ ചെറിയ മാറ്റങ്ങൾ പോലും കാര്യമായ സ്വാധീനം ചെലുത്തും.

ഉറക്ക പ്രശ്നങ്ങളും ഹോർമോൺ വ്യതിയാനവും തമ്മിൽ സങ്കീർണ്ണമായ ബന്ധമാണുള്ളത്. ആരോഗ്യകരമായി ഹോർമോൺ നിയന്ത്രിക്കാൻ നല്ല ഉറക്കം അത്യന്താപേക്ഷിതമാണ്. മറുവശത്ത് നല്ല ഉറക്കം കിട്ടാൻ അനുകൂലമായ എൻഡോക്രൈൻ പ്രവർത്തനവും വേണം. ആരോഗ്യകരമായ ജീവിതം ആസ്വദിക്കാൻ നിങ്ങളുടെ ഉറക്കചക്രവും എൻഡോക്രൈൻ ആരോ​ഗ്യവും ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. 

താമസിച്ച് ഉറങ്ങി താമസിച്ച് എഴുന്നേൽക്കുന്ന ശീലം നിങ്ങളുടെ ഉറക്കക്രമത്തെ പ്രതികൂലമായി ബാധിക്കുന്ന ഘടകമാണ്. അനാരോ​ഗ്യകരമായ ഭക്ഷണരീതിയും ധീർഘനേരം സ്ക്രീനിൽ ചിലവഴിക്കുന്നതും ഉറക്കത്തെ ദോഷമായി ബാധിക്കാറുണ്ട്. ഇതിനുപുറമേ പുകവലി മദ്യപാനം തുടങ്ങിയ ശീലങ്ങളും പ്രതീകൂലമാകാറുണ്ട്. 

നല്ല ഉറക്കം കിട്ടാനായി

  • ഒരേ സമയത്ത് ഉറങ്ങാൻ കിടക്കുകയും ഉണരുകയും വേണം. നിങ്ങളുടെ കിടപ്പുമുറി ശാന്തവും വെളിച്ചം തടയുന്നതും സുഖപ്രദമായ താപനില ഉള്ളതുമാണെന്ന് ഉറപ്പാക്കുക. ടിവി, കമ്പ്യൂട്ടറുകൾ, സ്മാർട്ട് ഫോണുകൾ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾ നീക്കം ചെയ്യണം. 
  • സമീകൃത ആഹാരം എല്ലാ പ്രായക്കാർക്കും അനിവാര്യമാണ്. പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും ഉൾപ്പെടുന്ന ആഹാരങ്ങൾ ഭക്ഷണക്രമത്തിൽ പതിവാക്കണം. 
  • ഫിസിക്കൽ ആക്റ്റിവിറ്റി എല്ലാ ദിവസവും ഉറപ്പാക്കണം. ‌
  • ആവശ്യത്തിന് സൂര്യപ്രകാശം ഏൽക്കണം. 
  • ഉറങ്ങാൻ കിടക്കുമ്പോൾ ടിവി, മൊബൈൽ ഫോൺ തുടങ്ങി സ്ക്രീനിൽ നോക്കി ഇരിക്കുന്നത് ഒഴിവാക്കണം. 
  • ധ്യാനം അല്ലെങ്കിൽ സൗണ്ട് ബാത്ത് പോലുള്ളവ പരീക്ഷിക്കാം
  • നല്ല സാമൂഹിക ബന്ധങ്ങൾ നിലനിർത്തുക

ഈ വാർത്ത കൂടി വായിക്കൂ 

മങ്കിപോക്സ് ആ​ഗോള പകർച്ചവ്യാധി'- പ്രഖ്യാപിച്ച് ലോകാരോ​ഗ്യ സംഘടന">'മങ്കിപോക്സ് ആ​ഗോള പകർച്ചവ്യാധി'- പ്രഖ്യാപിച്ച് ലോകാരോ​ഗ്യ സംഘടന

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com