ചിത്രം: പിടിഐ
ചിത്രം: പിടിഐ

ഒറ്റക്കാലിൽ പത്ത് സെക്കൻഡ് നിൽക്കാമോ? ഇല്ലെങ്കിൽ പേടിക്കണം; മരണം തൊട്ടടുത്തുണ്ട്‌ 

പ്രായമായവരിൽ ബാലൻസ് പരിശോധിക്കുന്നത് പതിവ് പരിശോധനകൾക്കൊപ്പം ഉൾപ്പെടുത്തണമെന്ന് ഗവേഷകർ 

റ്റക്കാലിൽ പത്ത് സെക്കൻഡ് നിൽക്കാൻ കഴിയുമോ നിങ്ങൾക്ക്? ഇങ്ങനെ ചെയ്യാൻ സാധിക്കാത്ത മധ്യവയസ്കരുടെ ജീവൻ അപകടത്തിലാണെന്ന് പുതിയ പഠനം. ഇവർക്ക് പത്ത് വർഷത്തിനുള്ളിൽ ജീവൻ നഷ്ടപ്പെടാൻ വരെ സാധ്യതയുണ്ടെന്നാണ് പുതിയ പഠനത്തിൽ പറയുന്നത്. 

ഒരു കാലിൽ 10 സെക്കൻഡ് ബാലൻസ് ചെയ്യാനുള്ള കഴിവില്ലായ്മ അടുത്ത 10 വർഷത്തിനുള്ളിൽ ഏതെങ്കിലും കാരണത്താൽ മരണം സംഭവിക്കാനുള്ള സാധ്യത ഇരട്ടിയാക്കുന്നു. അതുകൊണ്ടുതന്നെ പ്രായമായവരിൽ ബാലൻസ് പരിശോധിക്കുന്നത് പതിവ് പരിശോധനകൾക്കൊപ്പം ഉൾപ്പെടുത്തണമെന്നാണ് ഗവേഷകർ പറയുന്നത്. 

2008 മുതൽ 2020 വരെ 51നും 75നും ഇടയിൽ പ്രായമുള്ള 1,702 പേരിലാണ് ഗവേഷണം നടത്തിയത്. ആദ്യം, ​ഗവേഷണത്തിൽ പങ്കെടുത്ത ആളുകളോട് ഒരു കാൽ ഉയർത്തി മറ്റേ കാലിന്റെ പിന്നിൽ വയ്ക്കാനും കൈകൾ വശങ്ങളിൽ വയ്ക്കാനുമാണ് പറഞ്ഞത്. മൂന്ന് ശ്രമങ്ങളാണ് ഓരോരു‌ത്തർക്കും നൽകിയത്. ഇതിൽ പങ്കെടുത്ത അഞ്ചിൽ ഒരാൾ ഇങ്ങനെ നിൽക്കുന്നതിൽ പരാജയപ്പെട്ടു. പ്രായം, ലിംഗം, മറ്റു അവസ്ഥകൾ തുടങ്ങിയ കാര്യങ്ങൾ പരി​ഗണിച്ച് 10 സെക്കൻഡ് നേരത്തേക്ക് ഒരു കാലിൽ പിന്തുണയില്ലാതെ നിൽക്കാനുള്ള കഴിവില്ലായ്മ ഒരു ദശാബ്ദത്തിനുള്ളിൽ മരണ സാധ്യത 84 ശതമാനം വർദ്ധിപ്പിക്കുമെന്ന് കണ്ടെത്തി. 

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com