എന്നും കപ്പലണ്ടിയും കൊറിച്ചിരിക്കാറുണ്ടോ? ഉയര്‍ന്ന കൊളസ്‌ട്രോള്‍ ഉള്ളവര്‍ അറിയാന്‍ 

ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാനവും ഹൃദ്രോഗ സാധ്യത കുറയ്ക്കാനുമെല്ലാം കപ്പലണ്ടി സഹായിക്കും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ണ്ണുപ്പുതുടങ്ങിയാല്‍ പൊതച്ചുമൂടി കപ്പലണ്ടിയും കൊറിച്ചിരിക്കാന്‍ ആഗ്രഹിക്കാത്തവര്‍ ആരുണ്ട്? ഒരു സിനിമ കൂടിയായാല്‍ സംഗതി ഉഷാറാകും, പാത്രത്തിലെ കപ്പലണ്ടി തീരാന്‍ പിന്നെ വേറൊന്നും വേണ്ട. പക്ഷെ എന്നും കഴിക്കാന്‍ നല്ലതാണോ ഈ കപ്പലണ്ടി? ഉയര്‍ന്ന കൊളസ്‌ട്രോള്‍ രോഗികള്‍ക്ക് കപ്പലണ്ടി നല്ലതാണോ? 

നമ്മുടെ അടുക്കളകളില്‍ പലതരം വിഭവങ്ങളിലും രുചി കൂട്ടാനായി കപ്പലണ്ടി ഉപയോഗിക്കാറുണ്ട്. പാവപ്പെട്ടവന്റെ ബദാം എന്നൊക്കെ കളിയാക്കി പറയുമെങ്കിലും കപ്പലണ്ടിക്ക് ഗുണങ്ങളേറെയാണ്. ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാനവും ഹൃദ്രോഗ സാധ്യത കുറയ്ക്കാനുമെല്ലാം കപ്പലണ്ടി ശീലമാക്കുന്നത് സഹായിക്കും. കപ്പലണ്ടി കഴിക്കുമ്പോള്‍ ശരീരത്തിലെ കൊളസ്‌ട്രോള്‍ കൂടുമെന്നാണ് പലരുടെയും ധാരണ, എന്നാല്‍ ഇത് തെറ്റാണ്. ശരീരത്തില്‍ കൊളസ്‌ട്രോള്‍ കൂടാതിരിക്കാന്‍ വേണ്ട പോഷകങ്ങള്‍ അടങ്ങിയിട്ടുള്ള ഒന്നാണ് കപ്പലണ്ടി. എന്നാല്‍ ഉയര്‍ന്ന കൊളസ്‌ട്രോള്‍ ഉള്ളവര്‍ അവരുടെ ഭക്ഷണരീതിയില്‍ എന്ത് മാറ്റം വരുത്തിയാലും അത് ഡോക്ടറുമായി ആലോചിച്ച ശേഷം മാത്രമേ ചെയ്യാവൂ എന്നാണ് വിദഗ്ധര്‍ പറയുന്നത്. 

ദിവസവും ഒരു പിടി കപ്പലണ്ടി കഴിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്. കപ്പലണ്ടി കഴിച്ചാല്‍ വയറ് നിറഞ്ഞെന്ന തോന്നല്‍ ദീര്‍ഘനേരത്തേക്കുണ്ടാകും. ഇത് അനാവശ്യമായി കൂടുതല്‍ ഭക്ഷണം കഴിക്കുന്നത് തടയാനും സഹായിക്കും. ധാരാളം പ്രോട്ടീനും നാരുകളും അടങ്ങിയിട്ടുള്ള കപ്പലണ്ടി വൈറ്റമിന്‍ ഇയുടെയും ശ്രോതസ്സാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com