പുരുഷന്മാരുടെ ശ്രദ്ധയ്ക്ക്!; ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട ചിലതുണ്ട്, അറിയാം 9 സൂപ്പര്‍ഫുഡ്‌സ്

എല്ലാ പുരുഷന്മാരും എന്നും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട 9 സൂപ്പര്‍ഫുഡ്‌സ് പരിചയപ്പെടാം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഹൃദയ സംബന്ധമായ അസുഖങ്ങള്‍, മൂഡ് ഡിസോര്‍ഡേഴ്‌സ്, പ്രമേഹം, കാന്‍സര്‍, ശ്വാസകോശ രോഗങ്ങള്‍, കരള്‍ രോഗങ്ങള്‍ എന്നിങ്ങനെ പുരുഷന്മാരില്‍ വ്യാപകമായി കണ്ടുവരുന്ന അസുഖങ്ങളുടെ നിര നീണ്ടതാണ്. വിട്ടുമാറാത്ത രോഗങ്ങള്‍ ഒരുപക്ഷെ സ്ത്രീകളേക്കാള്‍ അധികം അലട്ടുന്നത് പുരുഷന്മാരെയാണ്. അതുകൊണ്ടുതന്നെ അസുഖം വരാതെ നോക്കേണ്ടത് വളരെ പ്രധാനമാണ്. പതിവായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട ചില കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. 

എല്ലാ പുരുഷന്മാരും എന്നും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട 9 സൂപ്പര്‍ഫുഡ്‌സ് പരിചയപ്പെടാം

നട്ട്‌സ്

ഒരുപാട് ഹെല്‍ത്തി ഫാറ്റ് അടങ്ങിയിട്ടുള്ളവയാണ് നട്ട്‌സ്. ഇവയില്‍ മോണോസാച്ചുറേറ്റഡ് കൊഴുപ്പ് അടങ്ങിയിട്ടുള്ളതിനാല്‍ അത് കൊളസ്‌ട്രോളിനെതിരെ പോരാടും. അതുകൊണ്ട് ശരീരത്തിലെ മോശം കൊളസ്‌ട്രോളും മൊത്തം കൊളസ്‌ട്രോളും കുറയ്ക്കാന്‍ ഇത് സഹായിക്കും.

കൊഴുപ്പുള്ള മീന്‍

ചൂര, മത്തി, സാല്‍മണ്‍, ഹാലിബട്ട് തുടങ്ങിയ കൊഴുപ്പുള്ള മീനുകള്‍ കഴിക്കണം. അവയില്‍ ഒമേഗ-3 ഫാറ്റി ആസിഡുകള്‍ ഉള്ളതിനാല്‍ ഹൃദയസംബന്ധമായ അസുഖങ്ങളെ ചെറുക്കാന്‍ ഇത് നല്ലതാണ്. ആഴ്ചയില്‍ രണ്ടുതവണ കൊഴുപ്പുള്ള മീന്‍ കഴിച്ചാല്‍ ഹൃദയാഘാതം മൂലം മരിക്കാനുള്ള സാധ്യത കുറയ്ക്കാമെന്നാണ് പറയുന്നത്. 

ഇഞ്ചി

നമ്മുടെ അടുക്കളകളില്‍ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് ഇഞ്ചി. ദിവസേനയുള്ള അലച്ചിലില്‍ ശരീരത്തിനുണ്ടായേക്കാവുന്ന വേദനകളും മറ്റ് അസ്വസ്ഥതകളും മാറ്റാന്‍ ഇഞ്ചി നല്ലതാണ്. വ്യായാമം മൂലമൊക്കെ ഉണ്ടാകുന്ന പേശി മുറിവുകള്‍ ഭേദമാകാനും ഇഞ്ചി ഭക്ഷണത്തില്‍ ചേര്‍ക്കുന്നത് നല്ലതാണ്. 

ധാന്യങ്ങള്‍

നാരുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുള്ളവയാണ് മുഴുവന്‍ ധാന്യങ്ങള്‍. ശരീരഭാരം നിയന്ത്രിക്കാനും, പേശിവളര്‍ച്ചയ്ക്കും ഹൃദയാരോഗ്യത്തിനും ഇത് നല്ലതാണ്. ശരീരത്തിലെ ഇന്‍സുലിന്‍ നിയന്ത്രിക്കാനും ഇതല്‍ അടങ്ങിയിട്ടുള്ള ആന്റിഓക്‌സിഡന്റ്‌സ് സഹായിക്കും. 

മുട്ട

മുട്ടയില്‍ നിന്ന് ലഭിക്കുന്ന പ്രോട്ടീനില്‍ ധാരാളം അമിനോ ആസിഡ് ല്യൂസിന്‍ അടങ്ങിയിട്ടുള്ളതിനാല്‍ മറ്റ് പ്രോട്ടീന്‍ ശ്രോതസ്സുകളെ അപേക്ഷിച്ച് ഇത് പേശികളുടെ വളര്‍ച്ചയ്ക്കും ശക്തിക്കും നല്ലതാണ്. ഇടയ്ക്കിടയിക്കുണ്ടാകുന്ന വിശപ്പിനെ പിടിച്ചുനിര്‍ത്താനും ഇത് സഹായിക്കും. 

ഡാര്‍ക്ക് ചോക്ലേറ്റ്

നല്ല ചോക്ലേറ്റ് കഴിച്ചാല്‍ രക്തയോട്ടം മെച്ചപ്പെടും. ഡാര്‍ക്ക് ചോക്ലേറ്റില്‍ അടങ്ങിയിട്ടുള്ള ഫ്‌ളാവനോള്‍ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുകയും രക്തചംക്രമണം വര്‍ദ്ധിപ്പിക്കുകയും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുകയും ചെയ്യും. ഉദ്ധാരണ പ്രശ്‌നങ്ങളുള്ള പുരുഷന്മാര്‍ക്ക് രക്തയോട്ടം അപര്യാപ്തമാകാന്‍ സാധ്യത കൂടതലായതിനാല്‍ ചോക്ലേറ്റ് നല്ലതാണ്. പക്ഷെ അമിതമായാല്‍, ശരീരഭാരം കൂടും എന്ന കാര്യത്തില്‍ സംശയം വേണ്ട. 

തണ്ണിമത്തന്‍

ബീറ്റാ കരോട്ടിന്‍, വിറ്റാമിന്‍ സി, നാരുകള്‍, വെള്ളം എന്നിവ സമൃദ്ധമാണ് തണ്ണിമത്തനില്‍. ഇത് ഹൃദ്രോഗങ്ങളെ തടയാനും ആസ്ത്മ ലക്ഷണങ്ങളെ ചെറുക്കാനും കാന്‍സര്‍, ചില ആര്‍ത്രൈറ്റിസ് എന്നിവയുടെ ലക്ഷണങ്ങളെ കുറയ്ക്കാനും സഹായിക്കും.


തക്കാളി

പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ലൈക്കോപീന്‍, പൊട്ടാസിയം, വൈറ്റമിന്‍ സി എന്നിവയുടെ ഉറവിടമാണ് തക്കാളി. ഹൃദയാരോഗ്യത്തില്‍ വലിയ സ്വാധീനമുള്ള ഒന്നാണ് ലൈക്കോപീന്‍. ദിവസവും തക്കാളി കഴിക്കുന്ന പുരുഷന്മാര്‍ പ്രോസ്‌റ്റേറ്റ് കാന്‍സറിനുമേല്‍ ആധിപത്യം നേടും. 

പഴം

പൊട്ടാസ്യം ധാരാളമായി അടങ്ങിയിട്ടുള്ളവയാണ് പഴം. എല്ലുകളുടെ ആരോഗ്യത്തിനും പേശികളുടെ ചലനത്തിനും പൊട്ടാസ്യം അനിവാര്യമാണ്. ഇത് രക്തസമ്മര്‍ദ്ദം കുറയ്ക്കാനും സഹായിക്കും.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com