എപ്പോഴും മടുപ്പ്‌? ഫൈബ്രോമയാള്‍ജിയ മൂലമാകാം; നിയന്ത്രിക്കാന്‍ ഇതാ 10 ടിപ്‌സ് 

കാബേജ്, ആപ്പിള്‍, മുന്തിരി, തക്കാളി, കാരറ്റ്, ചീര, വെളുത്തുള്ളി, ഉള്ളി തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


റക്കമെഴുന്നേല്‍ക്കുമ്പോള്‍ മുതല്‍ ക്ഷീണമാണ്, ദിവസം തീരുന്നതുവരെ അതങ്ങനെയൊക്കെത്തന്നെ പോകും. ചിലപ്പോഴെങ്കിലും ഈ പതിവ് നമുക്ക് നിരാശയും ദേഷ്യവുമൊക്കെ സമ്മാനിക്കാറുണ്ട്. ദിവസം മുഴുവന്‍ മടുപ്പുതോന്നുന്നതിന് പല കാരണങ്ങളുണ്ട്. ചിലപ്പോള്‍ ശരിയായ ഉറക്കം കിട്ടാത്തതാകാം,  അല്ലെങ്കില്‍ ഹോര്‍മോണ്‍ സംബന്ധമായ പ്രശ്‌നങ്ങളോ മാനസികാരോഗ്യ ബുദ്ധിമുട്ടുകളോ ഒക്കെ ഇതിന് കാരണമാകാം.

ഈ പ്രശ്‌നം ഇടയ്ക്കിടയ്ക്ക് മാത്രമാണ് സംഭവിക്കുന്നതെങ്കില്‍ അത് സ്വാഭാവികമാണ്. എന്നാല്‍ തുടര്‍ച്ചയായി തളര്‍ച്ച തോന്നുന്നുണ്ടെങ്കില്‍ അത് ഒരുപക്ഷെ ഫൈബ്രോമയാള്‍ജിയ എന്ന അവസ്ഥമൂലമാകാം. പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ പേശികള്‍ക്കും അസ്ഥികള്‍ക്കും വേദന തോന്നുക, ശരീരത്തിന്റെ മര്‍മഭാഗങ്ങളില്‍ തൊടുമ്പോള്‍ അതിശക്തമായ വേദന അനുഭവപ്പെടുക, ക്ഷീണം, ഉറക്കമില്ലായ്മ, കോച്ചിപ്പിടിത്തം എന്നിവയുടെ ആകെത്തുകയാണ് ഫൈബ്രോമയാള്‍ജിയ.

ഫൈബ്രോമയാള്‍ജിയ ലക്ഷണങ്ങളെ നിയന്ത്രിക്കാന്‍ ചില ടിപ്‌സ്

  • അതിരാവിലെ തോന്നുന്ന പിരിമുറുക്കം മാറ്റാനും, രക്തയോട്ടം മെച്ചപ്പെടുത്താനും വേദന കുറയ്ക്കാനുമെല്ലാം ഹോട്ട് വാട്ടര്‍ ബാഗിന്റെ സഹായം തേടാമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. 
  • നന്നായി വെള്ളം കുടിക്കണം. ദിവസവും എട്ട് ഗ്ലാസ് വെള്ളം കുടിക്കുന്നതിനൊപ്പം ഫ്രഷ് ജ്യൂസുകളും പതിവാക്കാം. 
  • ആന്റിഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമായ കാബേജ്, ആപ്പിള്‍, മുന്തിരി, തക്കാളി, കാരറ്റ്, ചീര, വെളുത്തുള്ളി, ഉള്ളി തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. 
  • ശരീരത്തിന്റെ കരുത്ത് വര്‍ദ്ധിപ്പിക്കാനും പേശിവളര്‍ച്ചയ്ക്കും ദിവസവും വേണ്ട പ്രോട്ടീന്‍ ഉറപ്പാക്കുക. ദിവസവും 2-4 ടേബിള്‍സ്പൂണ്‍ ഫ്‌ളാക്‌സീഡ് പൊടി കഴിക്കുന്നത് നല്ലതായിരിക്കും. 
  • മദ്യവും കഫീനും കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യണം. കാരണം ഇത് രണ്ടും ഉറക്കത്തെ ബാധിക്കും. 
  • പുകവലി എല്ലാ ബുദ്ധിമുട്ടുകളും കൂട്ടാന്‍ മാത്രമേ സഹായിക്കുകയുള്ളു. അതുകൊണ്ട് ഈ ശീലം നിര്‍ത്തുക അല്ലെങ്കില്‍ കുറയ്ക്കാനെങ്കിലും ശ്രമിക്കണം. 
  • ഫ്രൈഡ് ഭക്ഷണം ഒഴിവാക്കണമെന്നും വിദഗ്ധര്‍ പറയുന്നു. 
  • പാലുത്പന്നങ്ങള്‍, നട്ട്‌സ്, സപ്ലിമെന്റ്‌സ് എന്നിവ ആഹാരത്തില്‍ ഉള്‍പ്പെടുത്തി ശരീരത്തിലെ കാല്‍ഷ്യം മഗ്നേഷ്യം ലെവല്‍ നിയന്ത്രിക്കണം. 
  • ആരോഗ്യകരമായ ജീവിതരീതിക്ക് ശാരീരിക വ്യായാമം നിര്‍ബന്ധമാണ്. ജിമ്മില്‍ പോകുകയോ ഒരു മണിക്കൂറെങ്കിലും യോഗ ശീലമാക്കുകയും ചെയ്യാം. നീന്തല്‍, നടത്തം തുടങ്ങിയവയും ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ സഹായിക്കും. 
  • ആരോഗ്യകരമായ ഭക്ഷണരീതിയും ശാരീരിക അധ്വാനവും പോലെതന്നെ മനസ്സിന് വിശ്രമം നല്‍കേണ്ടതും പ്രധാനമാണ്. അതുകൊണ്ട് മെഡിറ്റേഷന്‍ പോലുള്ളവ ചെയ്ത് ഇത് കണ്ടെത്തണം. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com