ഉറക്കം പ്രശ്നമാണോ? ദിവസവും പാൽ ശീലമാക്കാം, കാരണമിത് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd November 2022 03:15 PM  |  

Last Updated: 23rd November 2022 03:15 PM  |   A+A-   |  

milk

പ്രതീകാത്മക ചിത്രം

 


റക്കം പലരെയും അലട്ടുന്ന പ്രശ്നമായി മാറിയിട്ടുണ്ട്. "ഒന്ന് ഉറങ്ങിക്കിട്ടാൻ എന്ത് ബുദ്ധിമുട്ടാ", "തിരിഞ്ഞും മറിഞ്ഞും കിടന്നതല്ലാതെ ഉറ‌ക്കം ശരിയായില്ല" എന്നെല്ലാം പരാതി പറയുന്നവർ നമ്മുടെ വീട്ടിൽ തന്നെയുണ്ടാകും. ഉറക്കക്കുറവിനോട് അനുബന്ധിച്ച് രക്താതിമർദം, മാനസികപ്രശ്നങ്ങൾ, പെട്ടെന്നു ദേഷ്യം വരിക, മലബന്ധം തുടങ്ങിയ പല ബുദ്ധിമുട്ടുകളും ഇതുമൂലം ഉണ്ടാകാറുമുണ്ട്. 

ഉറക്കക്കുറവ് മൂലമുള്ള പ്രശ്നങ്ങൾ അലട്ടുന്നവരെ സഹായിക്കാൻ പാൽ നല്ലതാണെന്നാണ് പഠനങ്ങൾ പറയുന്നത്. പാലിൽ അടങ്ങിയിട്ടുള്ള ട്രിപ്റ്റോഫാൻ 7 എന്ന അമിനോ ആസിഡ് നല്ല ഉറക്കം ലഭിക്കാൻ സഹായിക്കും. പ്രായമായവരുടെ മാനസികാവസ്ഥ മെച്ചപ്പെടുത്താനും ട്രിപ്റ്റോഫാൻ അടങ്ങിയ ഭക്ഷണങ്ങൾ സഹായിക്കും. ഇതിനുപുറമേ സെറോടോണിൻ, മെലറ്റോണിൻ എന്നീ ഹോർമോണുകളുടെ ഉത്പാദനത്തിൽ ട്രിപ്റ്റോഫാൻ ഒരു പ്രധാന പങ്കുവഹിക്കുന്നു. ഇരുട്ടിനോട് പ്രതികരിച്ച് രാത്രിയിൽ ഉറങ്ങാൻ സഹായിക്കാനായി ശരീരം പുറപ്പെടുവിക്കുന്നതാണ് മെലറ്റോണിൻ. 

ശരീരത്തിന് ആവശ്യമായ കാൽസ്യം ലഭിക്കുന്നതിനും അസ്ഥികളുടെ ആരോഗ്യം നിലനിർത്തുന്നതിനും പാൽ ശീലമാക്കുന്നത് നല്ലതാണ്. ഒരു കപ്പ് ചൂടുള്ള പാലിൽ അൽപം ഇഞ്ചിയും ഏലയ്ക്കയും മഞ്ഞലും ചേർത്ത് കുടിക്കുന്നതാണ് ഉത്തമം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

തിളങ്ങുന്ന ചര്‍മ്മത്തിന് ഒരു കപ്പ് പെരുംജീരക ചായ; 10 ദിവസം തുടര്‍ച്ചയായി കുടിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ