വണ്ണം കുറയ്ക്കാൻ സൂപ്പ് കുടിക്കാം; നാല് സിംപിൾ റെസിപ്പികൾ 

അമിതവണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് എളുപ്പത്തിൽ തയ്യാറാക്കാവുന്ന നാല് സൂപ്പുകൾ 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ക്ഷണക്രമം മാറ്റിയും വ്യായാമം ചെയുമൊക്കെ അമിതവണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവരുടെ ഇഷ്ട വിഭവമാണ് സൂപ്പുകൾ. എണ്ണയും കൊഴുപ്പുമില്ലാതെ വളരെയധികം പോഷകങ്ങളാൽ സമ്പുഷ്ടമാണ് ഇത്. എളുപ്പത്തിൽ ദഹിക്കുമെന്നതും സൂപ്പിനെ പ്രിയപ്പെട്ടതാക്കുന്നതാണ്. അമിതവണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് എളുപ്പത്തിൽ തയ്യാറാക്കാവുന്ന നാല് സൂപ്പുകൾ ഇതാ...

​മിക്‌സ് പച്ചക്കറി സൂപ്പ്

ഇഷ്ടമുള്ള എല്ലാ പച്ചക്കറികളും ഈ സൂപ്പിൽ ഉൾപ്പെടുത്താം. പച്ചക്കറികൾ വൃത്തിയായി കഴുകി ചെറിയ കഷ്ണങ്ങളാക്കണം. ഇത് വെള്ളത്തിലിട്ട് തിളപ്പിക്കണം. അതേ വെള്ളം തന്നെ ഉപയോ​ഗിച്ച് പച്ചക്കറികൾ മികിസിയിൽ അരച്ചെടുക്കാം. ഇതിലേക്ക് ബട്ടർ, ഉപ്പ് കുരുമുളക് എന്നിവ ചേർത്ത് ചൂടോടെ കുടിക്കാം. രുചികരവും പോഷകപ്രദവുമായ സൂപ്പാണിത്. 

ചിക്കൻ സൂപ്പ്

ചിക്കൻ കഷണങ്ങൾ ചെറുതായി അരിഞ്ഞ് വെള്ളത്തിലിട്ട് ചിക്കൻ പാകമാകുന്നത് വരെ വേവിക്കണം. ഇത് ശരിയായി അരിച്ചെടുത്ത് ഉപ്പും കുരുമുളകും വെള്ളത്തുള്ളിയും ചേർത്ത് കഴിക്കാം.

കാരറ്റ് സൂപ്പ്

ഒരു പാനിൽ അൽപ്പം ബട്ടർ ഇട്ട് ചൂടാക്കിയ ശേഷം അൽപ്പം ഉള്ളിയും വെളുത്തുള്ളിയും ചേർത്ത് വഴറ്റണം. ഇതിലേക്ക് ചെറുതായി അരിഞ്ഞ കാരറ്റ്  ചേർത്ത് വെള്ളമൊഴിച്ച് തിളപ്പിക്കാം. നന്നായി പാകമായ ശേഷം ബ്ലെൻഡറിൽ അരച്ചെടുക്കണം. ഒരു പാനിലേക്ക് മാറ്റി ഉപ്പും കുരുമുളകും ആവശ്യമെങ്കിൽ അൽപ്പം നാരങ്ങ നീരും ഒഴിച്ചാൽ സം​ഗതി റെഡി. കൊഴുപ്പോടു കൂടിയ ക്രീമി കാരറ്റ് സൂപ്പ് വയർ നിറയ്ക്കുമെന്നുറപ്പ്. 

​മത്തങ്ങ സൂപ്പ്

ഒരു പഴുത്ത മത്തങ്ങ എടുത്ത് തൊലി കളഞ്ഞ് വലിയ കഷ്ണങ്ങളാക്കി മുറിക്കുക. പാനിൽ വെണ്ണ എടുത്ത് കുറച്ച് ഇഞ്ചിയും വെളുത്തുള്ളിയും ചേർക്കുക. ഇത് വഴറ്റി അതിലേക്ക് മത്തങ്ങ ചേർത്ത് കുറച്ച് നേരം വേവിക്കുക. ഇതിലേക്ക് വെള്ളമോ അല്ലെങ്കിൽ ചിക്കൻ സ്‌റ്റോക്കോ ചേർക്കാം. പേസ്റ്റ് രൂപത്തിലെത്തുന്നത് വരെ ഇളക്കണം. ഇതിലേക്ക് ഉപ്പ്, കുരുമുളക്, വെണ്ണ എന്നിവ ചേർക്കണം. 

ഈ വാര്‍ത്ത കൂടി വായിക്കൂ

 ചർമ്മം മൃദു‌ലമാക്കാൻ മലൈക അറോറയുടെ നാച്ചുറൽ സ്ക്രബ്; മൂന്ന് ചേരുവകൾ മാത്രം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com