ഭം​ഗി മാത്രമല്ല, ​ഗുണവുമേറെ; കാഴ്ചശ്ക്തി മുതൽ വെയിറ്റ്ലോസ് വരെ, പർപ്പിൾ കാബേജ്  

കലോറി കുറവാണെന്നതുകൊണ്ട് ശരീരഭാരം നിയന്ത്രിക്കാൻ ശ്രമിക്കുന്നവർക്കും മടിയില്ലാതെ ഡയറ്റിൽ ഉൾപ്പെടുത്താം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ച്ച കാബേജിനെക്കാൾ ആരോഗ്യ ഗുണങ്ങളിൽ കേമനാണ് പർപ്പിൾ കാബേജ്. കലോറി കുറവാണെന്നതുകൊണ്ട് ശരീരഭാരം നിയന്ത്രിക്കാൻ ശ്രമിക്കുന്നവർക്കും മടിയില്ലാതെ ഡയറ്റിൽ ഉൾപ്പെടുത്താം. ഫൈബർ, പ്രോട്ടീൻ, വിറ്റാമിന്‍ സി, കെ, എ, മാംഗനീസ്, ഫോളേറ്റ്, പൊട്ടാസ്യം, കാത്സ്യം, അയേൺ, കാർബോഹൈഡ്രേറ്റ്, മഗ്നീഷ്യം തുടങ്ങിയവയും പർപ്പിൾ കാബേജിൽ അടങ്ങിയിട്ടുണ്ട്. 

കണ്ണുകളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ് പർപ്പിൾ കാബേജ്. കാഴ്ചശക്തി മെച്ചപ്പെടുത്തുന്നതിനൊപ്പം തിമിരത്തിനുള്ള സാധ്യത കുറയ്ക്കാൻ ഇത് സഹായിക്കും. ഇവ സാലഡുകള്‍ക്കൊപ്പവും പച്ചയ്ക്കും കഴിക്കാം. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ പച്ചക്കറിയായതിനാൽ രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും സഹായിക്കും. പർപ്പിൾ കാബേജിലെ ഫൈബർ സാന്നിധ്യം ദഹനത്തെ മെച്ചപ്പെടുത്തും. 

വിറ്റാമിനുകളുടെ കലവറയായ പർപ്പിൾ കാബേജ് എല്ലുകളുടെ വളർച്ചയ്ക്ക് ഉത്തമമാണ്. ഗ്ലൂട്ടാമിൻ എന്ന അമിനോ ആസിഡിന്റെ സാന്നിധ്യം അൾസർ മൂലമുണ്ടാകുന്ന ഇൻഫ്ലമേഷൻ കുറയ്ക്കാൻ സഹായിക്കും. അൾസർ തടയാനായി പർപ്പിൾ കാബേജ് ജ്യൂസായി കുടിക്കാം.‌ രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കുകയും ഹൃദയാരോ​ഗ്യത്തെ സംരക്ഷിക്കുകയും ചെയ്യും. ഇതിനുപുറമേ വിറ്റാമിന്‍ ബി കോംപ്ലക്സ് അടങ്ങിയിട്ടുള്ളതിനാൽ കോശങ്ങളിലെ മെറ്റബോളിസത്തിന് നല്ലതാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com