യാത്ര പോകുമ്പോൾ വില്ലനായി ഛർദ്ദി; ഇനിമുതൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം 

അടുത്ത തവണ യാത്രയ്ക്കിറങ്ങുന്നതിന് മുമ്പ് ഇക്കാര്യങ്ങൾ ഒന്ന് ശ്രദ്ധിക്കാം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

യാത്ര എന്ന് കേൾക്കുമ്പോൾ എല്ലാവർക്കും ഹരമാണ്. പതിവ് ജീവിതരീതികളിൽ നിന്ന് മാറി ഒരു വ്യത്യസ്തമായ ദിനം ആസ്വദിക്കാൻ ആരാണ് ഇഷ്ടപ്പെടാത്തത്. പക്ഷെ ദീർഘദൂര കാർ, ബസ്, ഫ്‌ളൈറ്റ് യാത്രകൾ എല്ലാവരും ഒരുപോലെ ആസ്വദിക്കണമെന്നില്ല. ഛർദ്ദിയാണ് പലരുടെയും പ്രധാന വില്ലൻ. എന്നാൽ ഇത് ഒരു പരിധിവരെ നിയന്ത്രിക്കാൻ ചില പൊടികൈകളുണ്ട്. 

കയറ്റം കയറുന്നതും ഇറങ്ങുന്നതും പെട്ടെന്നുണ്ടാകുന്ന ചലനങ്ങളുമെല്ലാം നാഡീവ്യൂഹത്തെ ആശയക്കുഴപ്പത്തിലാക്കും. ചെവിയിലൂടെയും കണ്ണിലൂടെയും ലഭിക്കുന്ന സിഗ്നലുകൾ വ്യത്യസ്തമായിരിക്കും. ഈ അനിശ്ചിതത്വമാണ് യാത്രയ്ക്കിടയിൽ നിങ്ങൾക്ക് പല ബുദ്ധിമുട്ടുകളും ഉണ്ടാക്കുന്നത്. അടുത്ത തവണ യാത്രയ്ക്കിറങ്ങുന്നതിന് മുമ്പ് ഇക്കാര്യങ്ങൾ ഒന്ന് ശ്രദ്ധിക്കാം

എന്ത് കഴിക്കും?

എന്ത് കഴിക്കുന്നു എന്ത് കുടിക്കുന്നു എന്നത് വളരെ പ്രധാനപ്പെട്ടതാണ്. വയറ് നിറച്ച് ഭക്ഷണം കഴിക്കുന്നത് ബുദ്ധിയല്ല. അതുപോലെ അമിതമായി മദ്യപിക്കുന്നതും യാത്ര കുളമാക്കും. അതുകൊണ്ട് ഒന്നും അമിതമാകാതെ നോക്കുന്നതാണ് നല്ലത്. 

അക്യുപ്രഷർ ടെക്‌നിക്ക് 

അത്യാവശ്യഘട്ടങ്ങളിൽ അക്യൂപ്രഷർ ഒരു ആശ്വാസമാണ്. കൈത്തണ്ടയ്ക്ക് താഴെ ചൂണ്ടുവിരലും നടുവിരലും ചേർത്ത് അര മിനിറ്റ് ശക്തിയായി അമർത്തണം. ഇത് നിങ്ങളെ സഹായിക്കും.  

ഇഷ്ടമുള്ള സുഗന്ധം കയ്യിൽ കരുതാം

യാത്രചെയ്യുമ്പോൾ ഇഷ്ടമുള്ള സുഗന്ധം അല്ലെങ്കിൽ സുഗന്ധതൈലങ്ങൾ കയ്യിൽ കരുതുന്നത് നല്ലതാണ്. അത് നിങ്ങളുടെ ശ്രദ്ധ തിരിക്കാനും ഇന്ദ്രിയങ്ങളെ ഉത്തേജിപ്പിക്കാനും സഹായിക്കും. പുതിന, ലാവെൻഡർ, ഏലക്ക, പെരുംജീരകം തുടങ്ങിയവ ഇത്തരത്തിൽ ഉപയോഗപ്പെടുത്താവുന്നതാണ്. 

ഹെൽത്തി ഡ്രിങ്കുകൾ

അമിത കഫീൻ ചിലപ്പോൾ സമ്മർദ്ദവും വയറ് സംബന്ധമായ ബുദ്ധിമുട്ടുകളും ഉണ്ടാക്കും. അതുകൊണ്ട് ഹെർബൽ ഡ്രിങ്കുകളാണ് ഉത്തമം. അതല്ലെങ്കിൽ ആപ്പിൾ ജ്യൂസ് പോലെ ഫ്രഷ് ജ്യൂസുകൾ തെരഞ്ഞെടുക്കാവുന്നതാണ്. യാത്രയ്ക്ക് മുമ്പ് ജ്യൂസ് കുടിക്കുന്നതും ഛർദ്ദിക്കുന്നത് തടയാൻ സഹായിക്കും. 

സീറ്റ് മുഖ്യം

എവിടെ ഇരുന്ന് യാത്രചെയ്യുന്നു എന്നതും പ്രധാനമാണ്. ഫ്‌ളൈറ്റ് യാത്രയാണെങ്കിൽ ബുദ്ധിപൂർവ്വം സീറ്റ് തെരഞ്ഞെടുക്കണം. മദ്യഭാഗത്തെ സീറ്റാണ് ഏറ്റവും നല്ലത്. ഒറ്റയിരുപ്പിൽ യാത്ര തീർക്കാതെ ഇടയ്ക്ക് എഴുന്നേറ്റ് നടക്കാനും ചെറിയ സ്‌ട്രെച്ചിങ് ചെയ്യാനും മറക്കരുത്. ദീർഘനേരം ഫോണിൽ നോക്കിയിരിക്കുന്നതും തിരിച്ചടിയാകും.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com