പോണ്‍ അഡിക്ട് ആണോ? ഫാന്റസി ലോകത്തുനിന്ന് പുറത്തുകടക്കാന്‍ ചില മാര്‍ഗ്ഗങ്ങള്‍ 

പോണ്‍ അടിമത്തത്തില്‍ നിന്ന് സ്വയം പുറത്തുകടക്കണമെങ്കില്‍ ചില ടിപ്‌സ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പോണ്‍ കാണുന്നതിന് പലര്‍ക്കും വ്യത്യസ്തമായ കാരണങ്ങളാണുള്ളത്. ചിലര്‍ക്ക് വിരസത മാറ്റാനുള്ള ഉപായമാണ് പോണെങ്കില്‍ മറ്റുചിലര്‍ സമ്മര്‍ദ്ദം കുറയ്ക്കാന്‍ ആശ്രയിക്കുന്നത് പോണ്‍ വിഡിയോകളെയാണ്. കോവിഡ് നാളില്‍ ഒന്നിച്ചുള്ള വര്‍ക്ക്‌സ്‌പേസുകളില്‍ നിന്ന് എല്ലാവരും വര്‍ക്ക് ഫ്രം ഹോം പിന്തുടരാന്‍ തുടങ്ങിയതോടെ പോണ്‍ കാഴ്ചക്കാരുടെ എണ്ണം വര്‍ദ്ധിച്ചതായാണ് അടുത്തിടെ പുറത്തുവിട്ട യു കെ റിപ്പോര്‍ട്ടില്‍ പറയുന്നത്. പോണ്‍ അഡിക്ഷനെ മറികടക്കാന്‍ ചികിത്സ തേടിയവരും നിരവധിയാണ്. പോണ്‍ അടിമത്തത്തില്‍ നിന്ന് സ്വയം പുറത്തുകടക്കണമെങ്കില്‍ ചില ടിപ്‌സ് അറിഞ്ഞിരിക്കാം.

എന്താണ് സംഭവിക്കുന്നത്?

ഒരുപാട് പോണ്‍ വിഡിയോകള്‍ കാണുന്നത് നിങ്ങളുടെ ജോലിയിലും പങ്കാളിയുമായുള്ള ബന്ധത്തിലും ഉണ്ടാക്കുന്ന സ്വാധീനം മനസ്സിലാക്കണം. പതിവായുള്ള പോണ്‍ കാഴ്ച നിങ്ങളുടെ ജോലിയിലുള്ള ശ്രദ്ധയെ ബാധിക്കും. പങ്കാളിയുമായുള്ള വൈകാരിക ബന്ധത്തിലും ഇതിന്റെ സ്വാധീനം പ്രതീകൂലമാകും. പോണ്‍ കാണുന്നത് വ്യക്തിബന്ധങ്ങളില്‍ തടസ്സമുണ്ടാക്കുന്നുണ്ടെങ്കില്‍ അത് തിരിച്ചറിയുകയും കൃത്യമായി കമ്യൂണിക്കേറ്റ് ചെയ്യുകയും വേണം. 

നിങ്ങള്‍ കാണുന്നതല്ല യാഥാര്‍ത്ഥ്യം 

ഇത്തരം വിഡിയോകളില്‍ നിങ്ങള്‍ കാണുന്നത് വളച്ചൊടിച്ചതും യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്തതും വ്യാജവുമായ കണ്ടന്റ് ആണെന്ന് അറിയണം. ഇത്തരം ഫാന്റസി ലോകത്ത് കൂടുതല്‍ സമയം ചിലവിട്ടാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ നിങ്ങളെ അത് കുഴപ്പത്തിലാക്കും. 

സ്വയം തിരക്കിലേര്‍പ്പെടുക

സ്ഥിരമായി ഒരു റുട്ടീന്‍ ഉണ്ടാക്കിയെടുക്കുകയും അര്‍ത്ഥവത്തായ കാര്യങ്ങള്‍ക്കായി സമയം ചിലവിടുകയും ചെയ്യുന്നതാണ് മികച്ച മാര്‍ഗ്ഗം. ഇത് പോണ്‍ കാണാനുള്ള പ്രലോഭനത്തെ സ്വയം കീഴ്‌പ്പെടുത്താന്‍ നിങ്ങളെ സഹായിക്കും. ഇതിനുപുറമേ ഫോണില്‍ നിന്നും കംപ്യൂട്ടറില്‍ നിന്നും അശ്ലീല വിഡിയോകള്‍ കാണുന്ന ആപ്ലിക്കേഷനുകള്‍ ഡിലീറ്റ് ചെയ്യണം. 

സ്‌ട്രെസ് മാറ്റാന്‍ വേറെയുമുണ്ട് വഴി

ആര്‍ക്കാണ് ഇക്കാലത്ത് സമ്മര്‍ദ്ദമില്ലാത്തത്. പക്ഷെ പോണ്‍ കാണുന്നതല്ല ഇതില്‍ നിന്ന് മുക്തി നേടാനുള്ള ഏക മാര്‍ഗ്ഗം. ഇതിനേക്കാള്‍ മെച്ചപ്പെട്ട പല വഴികളുമുണ്ട്. ഇത്തരം സാധ്യതകള്‍ കണ്ടെത്താന്‍ കഴിയുന്നില്ലെങ്കില്‍ ഇപ്പോള്‍ ആയിരിക്കുന്ന ചുറ്റുപാടില്‍ നിന്ന് ഒന്ന് മാറിനിന്ന് നോക്കാം. വ്യായാമം പോലുള്ള കാര്യങ്ങളിലേക്ക് ശ്രദ്ധ തിരിക്കുന്നതും സഹായിക്കും.

മടി വേണ്ട

പോണ്‍ അഡിക്ഷനും പോണ്‍ കാണുന്നതുമൊക്കെ മോശം പ്രവര്‍ത്തിയായി വ്യാഖ്യാനിക്കപ്പെടാറുണ്ട്. പക്ഷെ ഇത് നിങ്ങളെ കീഴ്‌പ്പെടുത്തുന്നുണ്ടെന്ന് തോന്നിയാല്‍ സഹായം തേടുന്നതില്‍ നിന്ന് നിങ്ങളെ പിന്തിരിപ്പിക്കുന്നതാകരുത് ഇത്തരം ചിന്താഗതികള്‍. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com