തൈരോ അതോ മോരോ, ഏതാണ് കൂടുതല്‍ നല്ലത്?  

അമിതവണ്ണം, കഫകെട്ട്, രക്തസ്രാവം, ആര്‍ത്രൈറ്റിസ് തുടങ്ങിയ പ്രശ്‌നങ്ങളുണ്ടെങ്കില്‍ തൈര് ഒഴിവാക്കണം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

രല്‍പ്പം തൈര് അല്ലെങ്കില്‍ മോര് ഭക്ഷണശേഷം കുടിക്കുന്നത് നമ്മുടെയൊക്കെ പതിവാണ്. എന്നാല്‍ ഇതില്‍ ഏതാണ് കൂടുതല്‍ നല്ലത് എന്ന് ചിന്തിച്ചിട്ടുണ്ടോ? മോരാണ് തൈരിനേക്കാള്‍ ഫലപ്രദമെന്നാണ് വിദഗ്ധര്‍ പറയുന്നത്. 

തൈര് ശരീരത്തെ കൂടുതല്‍ ചൂടാക്കുമെങ്കില്‍ മോര് ശരീരത്തെ തണുപ്പിക്കുകയാണ് ചെയ്യുന്നത്. ഇതാണ് ഇവ രണ്ടും തമ്മിലുള്ള വ്യത്യാസം. തൈരില്‍ ഉള്ള ബാക്ടീരിയ ചൂടുമായി സമ്പര്‍ക്കത്തിലാകുമ്പോള്‍ പുളിക്കും. അതുകൊണ്ട് നമ്മള്‍ തൈര് കഴിക്കുമ്പോള്‍ അത് ആമാശയത്തിലെ ചൂടിലേക്കെത്തുമ്പോള്‍ പുളിക്കുകയാണ് ചെയ്യുന്നത്. ഇതാണ് ശരീരം തണുക്കുന്നതിന് പകരം ചൂടാകും എന്ന് പറയുന്നതിന്റെ കാരണം. എന്നാല്‍ മോരിന്റെ കാര്യത്തില്‍ ഇത് സംഭവിക്കുകയില്ല. കാരണം വെള്ളം ചേര്‍ക്കുമ്പോള്‍ തന്നെ ഫെര്‍മെന്റേഷന്‍ പ്രക്രിയ അവിടെ അവസാനിക്കും. 

അമിതവണ്ണം, കഫകെട്ട്, രക്തസ്രാവം, ആര്‍ത്രൈറ്റിസ് തുടങ്ങിയ പ്രശ്‌നങ്ങളുണ്ടെങ്കില്‍ തൈര് ഒഴിവാക്കണം. രാത്രിയില്‍ തൈര് കുടിക്കുന്നതും നല്ലതല്ല. കാരണം തൊണ്ടവേദന സൈനസൈറ്റിസ് പോലുള്ള പ്രശ്‌നങ്ങള്‍ക്ക് ഇത് വഴിവയ്ക്കും. ചര്‍മ്മപ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്കും തലവേദന, ഉറക്കപ്രശ്‌നങ്ങള്‍, ദഹനത്തിന് ബുദ്ധിമുട്ട് എന്നിവയുള്ളവര്‍ക്കും തൈര് നല്ലതല്ല.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com