വണ്ണം കുറയ്ക്കാന്‍ അച്ചാറിനെ സൈഡാക്കണ്ട; ഇതാ എണ്ണയില്ലാത്ത ഉഗ്രന്‍ വെളുത്തുള്ളി അച്ചാര്‍ 

അച്ചാര്‍ ഇഷ്ടമായിട്ടും എണ്ണയെ പേടിച്ച് തൊടാതെ മാറിനില്‍ക്കുന്നവര്‍ക്ക് ഒരു കിടിലന്‍ റെസിപ്പി
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

രു കറിയും ഇല്ലെങ്കിലും ഒരുഗ്രന്‍ അച്ചാറുണ്ടെങ്കില്‍ പ്ലേറ്റ് നിറച്ച് ചോറുണ്ണാം എന്ന് പറയുന്നവര്‍ ഒരുപാടുണ്ട്. പക്ഷെ, നിറയെ കലോറിയാണെന്നും, തളം കെട്ടികിടക്കുന്ന എണ്ണ ആരോഗ്യം കേടാക്കും എന്നും പറഞ്ഞ് അച്ചാറിനെ ഒഴിവാക്കുന്നവരും ഉണ്ട്. എന്നാലിതാ അച്ചാര്‍ ഇഷ്ടമായിട്ടും എണ്ണയെ പേടിച്ച് തൊടാതെ മാറിനില്‍ക്കുന്നവര്‍ക്ക് ഒരു കിടിലന്‍ റെസിപ്പി. 

എണ്ണയും ഉപ്പം ഇല്ലെങ്കിലും ഈ വെളുത്തുള്ളി അച്ചാറിന് കിടിലന്‍ രുചിയും മണവുമാണ്. ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ ഈ റെസിപ്പി വിടാതെ പിടിക്കുമെന്ന് സംശയം വേണ്ട. വെള്ളുത്തുള്ളിയും ഇഞ്ചിയും കടുകും വറ്റല്‍ മുളകും ചേര്‍ത്തുള്ള അച്ചാര്‍. കുക്കിങ് വിത്ത് രേഷൂ എന്ന യൂട്യൂബ് ചാനലില്‍ പങ്കുവച്ചതാണ് റെസിപ്പി

തയ്യാറാക്കുന്ന വിധം

200 ഗ്രാം വെളുത്തുള്ളി തൊലി കളഞ്ഞെടുക്കണം. ഇത് കുറച്ചുസമയം ഉണക്കാം. ഇഞ്ചി തൊലി കളഞ്ഞ് ചെറിയ വട്ടത്തില്‍ മുറിക്കണം. ആദ്യം കുറച്ച് കടക് റോസ്റ്റ് ചെയ്യണം. മറ്റൊരു ബൗളില്‍ വറ്റല്‍ മുളകും തൊലി കളഞ്ഞ വെളുത്തുള്ളിയും ഇഞ്ചി എന്നിവയും കരിക്ക് വിനാഗിരിയും ഒന്നിച്ച് ചേര്‍ക്കണം. റോസ്റ്റ് ചെയ്‌തെടുത്ത കടുകും ഇതില്‍ ചേര്‍ത്ത് ഇളക്കണം. ഇത് ഒരു കുപ്പിയിലാക്കി 10 ദിവസം വയ്ക്കണം. അതുനിശേഷം ചോറിനൊപ്പം വിളമ്പാം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com