തല നിറയെ നരച്ച മുടി? കാപ്പി ഭ്രമം മുതല്‍ സമ്മര്‍ദ്ദം വരെ, കാരണങ്ങളറിയാം 

മുടിയുടെ വേരില്‍ മെലാനിന്‍ ഉത്പാദനം കുറയുകയും പിഗ്മെന്റില്ലാതെ പുതിയ മുടിയിഴകള്‍ വളരുകയും ചെയ്യും. ഇതിന് പിന്നില്‍ പല കാരണങ്ങള്‍ ഉണ്ട്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുടിയൊക്കെ നരച്ചെന്ന പരിഭവം ഇപ്പോള്‍ ഒരു പതിവായിട്ടുണ്ട്. വളരെ ചെറുപ്പത്തില്‍ തന്നെ നരച്ച മുടി കുറച്ചുപേരുടെയെങ്കിലും ആത്മവിശ്വാസത്തെ ചെറുതല്ലാതെ ബാധിക്കുകയും ചെയ്യാറുണ്ട്. ആവശ്യത്തിന് പോഷകങ്ങള്‍ കഴിക്കാത്തത് മുതല്‍ അമിതമായി ചായ, കാപ്പി, മദ്യം എന്നിവ പതിവാക്കുന്നത് വരെ നരയ്ക്ക് പിന്നിലെ കാരണങ്ങളാണ്. 

പിഗ്മെന്റേഷന്‍ ക്രമേണ കുറയുന്നതാണ് മുടിയുടെ നിറത്തിലുള്ള മാറ്റത്തിന്റെ കാരണം. മുടിയുടെ വേരില്‍ മെലാനിന്‍ ഉത്പാദനം കുറയുകയും പിഗ്മെന്റില്ലാതെ പുതിയ മുടിയിഴകള്‍ വളരുകയും ചെയ്യും. ഇതിന് പിന്നില്‍ പല കാരണങ്ങള്‍ ഉണ്ട്. 

ചിലരുടെ കാര്യത്തില്‍ നേരത്തെ മുടി നരയ്ക്കുന്നതിന്റെ കാരണം പാരമ്പര്യമാണ്. പക്ഷെ മറ്റു ചിലരില്‍ വേണ്ടത്ര പോഷണം ഇല്ലാത്തത് മൂലമാണ് നര ഉണ്ടാകുന്നത്. മുടിക്ക് ധാരാളം പോഷണം ആവശ്യമാണ്. അത് പ്രോട്ടീനില്‍ നിന്നാണ് ലഭിക്കുന്നത്. അതുകൊണ്ടുതന്നെ കഴിക്കുന്ന ഭക്ഷണത്തില്‍ പ്രോട്ടീന്‍ കുറയുമ്പോള്‍ അത് മുടിയെ ബാധിക്കും. 

കഴിക്കുന്ന ഭക്ഷണത്തിനും ഇക്കാര്യത്തില്‍ കാര്യമായ പങ്കുണ്ട്. ചായ, കാപ്പി, മദ്യം, പഞ്ചസാര, റെഡ് മീറ്റ്, വറുത്തതും എരിവുള്ളതുമായ ഭക്ഷണം ഇതെല്ലാം അമിതമായാല്‍ നര മുടിയിഴകളില്‍ സ്ഥാനം പിടിക്കും. ഇത്തരം ഭക്ഷണങ്ങള്‍ പോഷകങ്ങള്‍ മുടിയിലേക്ക് എത്തുന്നത് തടയുകയും മുടിയുടെ ആരോഗ്യത്തിന് തിരിച്ചടിയാകുകയും ചെയ്യും. 

കോപ്പര്‍, സെലിനിയം, ഇരുമ്പ്, കാല്‍സ്യം തുടങ്ങിയ ധാതുക്കളുടെയും ബി 12, ഫോളിക് ആസിഡ് പോലുള്ള വിറ്റാമിനുകളുടെയും അഭാവവും മുടി നേരത്തെ നരയ്ക്കുന്നതിന് പിന്നിലെ കാരണങ്ങളാണ്. സമ്മര്‍ദ്ദം, ആശങ്ക, ഉത്കണ്ഠ തുടങ്ങിയ അവസ്ഥകളും മുടി നരയ്ക്കുന്നതിലേക്ക് നയിക്കാറുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com