

ശരീരഭാരം കുറയ്ക്കാന്‍ നോക്കുന്നവരാണെങ്കിലും കൂട്ടാന്‍ ശ്രമിക്കുന്നവരാണെങ്കിലും ശ്രദ്ധിക്കേണ്ട ഒന്ന് ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരണം എന്നതാണ്. നമ്മളില്‍ പലരും കേക്കും ചോക്ലേറ്റുമൊക്കെ വേണ്ടെന്ന് വച്ച് പ്രോട്ടീന്‍ ബാറും ഷേയ്ക്കും സാലഡിമൊക്കെ കഴിക്കുന്നത് പതിവാക്കുന്നവരാണ്. ആരോഗ്യത്തിന് നല്ലതാണെന്ന വിശേഷണവുമായി കടയില്‍ നിരന്നിരിക്കുന്ന പാക്കറ്റുകളും ഒരുപാടുണ്ട്. പക്ഷെ 'ഹെല്‍ത്തി' എന്ന് എഴുതി വരുന്നതെല്ലാം ആരോഗ്യത്തിന് നല്ലതായിരിക്കില്ല എന്നതാണ് വാസ്തവം. ഒരുപക്ഷെ ആരോഗ്യത്തിന് നല്ലതാണെന്ന് തെറ്റിദ്ധരിച്ച് നിങ്ങള്‍ കഴിച്ചിട്ടുള്ള അഞ്ച് ഭക്ഷണങ്ങള്‍ ഇവയാകാം...
പ്രോട്ടീന്‍ ബാറും ഷെയ്ക്കും
പ്രോട്ടീന്‍ ഷെയ്ക്ക്, പ്രോട്ടീന്‍ ബാര്‍ എന്നൊക്കെ കേള്‍ക്കുമ്പോള്‍ ആരോഗ്യത്തിന് നല്ലതാണെന്ന് കരുതി ചാടിവീഴുന്നവരാണ് കൂടുതല്‍. എന്നാല്‍ പ്രോട്ടീന്‍ അളവ് കൂടുതലാണെന്ന് കരുതി അത് ആരോഗ്യത്തെ സഹായിക്കണമെന്നില്ല. അതുമാത്രമല്ല ചില പ്രോട്ടീന്‍ ബാറുകള്‍ കൃത്രിമ ചേരുവകള്‍ നിറഞ്ഞ ഇഷ്ടികകഷ്ണങ്ങളാണെന്നും ഇത് ആരോഗ്യത്തിന് യാതൊരു പ്രയോജനവും നല്‍കില്ലെന്നുമാണ് വിദഗ്ധര്‍ പറയുന്നത്.
വെജിറ്റബിള്‍ ഓയില്‍
പലഹാരങ്ങള്‍ക്കും മറ്റും സണ്‍ഫ്‌ളവര്‍ ഓയില്‍, സൊയാബീന്‍ ഓയില്‍ എന്നിവ ഉപയോഗിക്കണമെന്ന ഉപദേശം പതിവായി കേള്‍ക്കാറുണ്ടോ? മറ്റ് എണ്ണകളേക്കാള്‍ ആരോഗ്യത്തിന് നല്ലത് ഇവയാണെന്നാണ് പൊതുവേ കരുതുന്നത്. എന്നാണ് ഇവ ആരോഗ്യപ്രശ്‌നങ്ങളുടെ നമ്പര്‍ വണ്‍ കാരണക്കാരാണെന്നാണ് ന്യൂട്രീഷണിസ്റ്റുകള്‍ പറയുന്നത്. കാരണം വെജിറ്റബിള്‍ ഓയില്‍ ഒരുപാട് ശുദ്ധീകരിക്കപ്പെട്ടതും ഒമേഗ 6 നിറ#്ഞതുമാണ്. ഇത് കാന്‍സര്‍ കോശങ്ങളെയും രക്തം കട്ടപിടിക്കുന്നതിനെയും ത്വരിതപ്പെടുത്തുന്നു. ശരീരത്തിലെ വീക്കം വര്‍ദ്ധിപ്പിക്കാനും ഇത് കാരണമാകും.
ഫ്‌ളേവര്‍ ചേര്‍ത്ത തൈര്
തൈര് ആരോഗ്യത്തിന് നല്ലതാണെന്ന് എല്ലാവര്‍ക്കുമറിയാം. അതുകൊണ്ടുതന്നെ തൈരില്‍ ഫ്‌ളേവര്‍ ചേര്‍ത്ത് സൂപ്പര്‍മാര്‍ക്കറ്റുകളില്‍ കാണുന്ന ചെറിയ കുപ്പികള്‍ വളരെ പെട്ടെന്ന് നമ്മളെ ആകര്‍ഷിക്കാറുണ്ട്. എന്നാല്‍ ഒരു കഷ്ണം കേക്കില്‍ അടങ്ങിയിട്ടുള്ളതിനേക്കാള്‍ കൂടുതല്‍ പഞ്ചസാര ഇവയിലുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്.
പാക്ക്ഡ് സാലഡ്
പാക്കറ്റില്‍ ലഭിക്കുന്ന റെഡി ടു ഈറ്റ് സാലഡുകള്‍ കാഴ്ച്ചയില്‍ വളരെ ഫ്രെഷ് ആണെന്ന് തോന്നും. പക്ഷെ അതല്ല സത്യം. അധികനേരം കേടുകൂടാതെ ഇരിക്കാനായി ഇവയില്‍ പ്രിസര്‍വേറ്റീവുകള്‍ ഉപയോഗിച്ചിട്ടുണ്ടാകും. അതുകൊണ്ട് റെഡി ടു ഈറ്റ് സാലഡുകളില്‍ സോഡിയം, ഫാറ്റ് എന്നിവയുടെ അളവ് കൂടുതലായിരിക്കുമെന്നാണ് പോഷകാഹാരവിദഗ്ധര്‍ പറയുന്നത്. ഇത് അനാരോഗ്യകരമാണ്.
ലോ ഫാറ്റ് ടാഗ്
ലോ ഫാറ്റ് എന്ന് പാക്കറ്റില്‍ എഴുതിയിരിക്കുന്നത് കാണുമ്പോള്‍ തന്നെ കടയിലിരിക്കുന്ന പാക്കറ്റ് വാങ്ങി വീട്ടിലെത്തിക്കാന്‍ നോക്കുന്നവരാണ് ഏറെയും. പക്ഷെ ഇത് ഒരു ആരോഗ്യകരമായ ചോയിസ് അല്ലെന്നതാണ് വാസ്തവം. കാരണം ഫാറ്റ് കുറവാണെന്ന ടാഗ് ചേര്‍ത്ത് വരുന്ന ഭക്ഷണങ്ങളില്‍ കൊഴുപ്പിന് പകരമായി പല കമ്പനികളും ചേര്‍ക്കുന്നത് പഞ്ചസാരയാണ്. ഇതാണ് ഇത്തരം ഭക്ഷണങ്ങള്‍ക്ക് രുചിയേകുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates