

നമ്മുടെ പതിവ് ശീലങ്ങളും ഭക്ഷവുമൊക്കെയാണ് മൊത്തത്തിലുള്ള ആരോഗ്യത്തെ നിര്‍ണ്ണയിക്കുന്ന ഘടകങ്ങള്‍. എന്ത് കഴിക്കുന്നു, ഉറക്കം, വ്യായാമം, സമ്മര്‍ദ്ദം തുടങ്ങി ഒരുപാട് കാര്യങ്ങള്‍ ആരോഗ്യത്തെ സ്വാധീനിക്കും. ഇതില്‍തന്നെ നമ്മുടെ ചില ശീലങ്ങള്‍ നമ്മള്‍ അറിയാതെ തന്നെ കാലാകാലങ്ങളായി ആരോഗ്യത്തെ പിന്നോട്ട് നയിക്കുന്നുണ്ടാകും. ഉദ്ദാഹരണത്തിന് ടിവി കണ്ടിരുന്ന് പാത്രത്തിലെ ഭക്ഷണം മുഴുവന്‍ അകത്താക്കുമ്പോള്‍ ശരീരത്തിന് വേണ്ടതിലും അധികം ഭക്ഷണമായിരിക്കാം നമ്മള്‍ കഴിക്കുന്നത്, വ്യായമം ചെയ്യേണ്ടത് അനിവാര്യമാണെങ്കിലും ഇത് പരിധിവിട്ടാലും അപകടമാണ്. ഇത്തരത്തില്‍ ആരോഗ്യം വീണ്ടെടുക്കാന്‍ പതിവ് ശീലങ്ങളില്‍ വരുത്തേണ്ട ചില മാറ്റങ്ങള്‍ അറിയാം.
വിശപ്പില്ലാതെ ഭക്ഷണം കഴിക്കുന്നത്
കൃത്യസമയത്ത് ഭക്ഷണം കഴിക്കുന്ന ശീലം നല്ലതാണ്. പക്ഷെ, ചിലപ്പോള്‍ കഴിച്ച ഭക്ഷണം ദഹിക്കുന്നതിന് മുമ്പ് അടുത്തത് കഴിക്കുന്ന അവസ്ഥ ഉണ്ടാകാം. ഇത് ദഹനപ്രക്രിയയെ ബുദ്ധിമുട്ടിലാക്കും. കഴിച്ച ഭക്ഷണം ദഹിച്ചു എന്നുള്ളതിന്റെ സൂചനയാണ് വിശപ്പ്. വിശപ്പ് തോന്നാതെ ഭക്ഷണം കഴിക്കുന്നത് കരളിന് അമിതജോലി നല്‍കുന്നതാണ്. അതുകൊണ്ട് വിശക്കുമ്പോള്‍ ഭക്ഷണം കഴിക്കുന്നതാണ് നല്ലത്. എല്ലാ നേരവും ഭക്ഷണം കഴിക്കുന്ന രീതിയില്‍ ഭക്ഷണത്തിന്റെ അളവ് ക്രമീകരിക്കാനും ശ്രദ്ധിക്കണം.
താമസിച്ചുള്ള ഉറക്കം
രാത്രി താമസിച്ച് ഉറങ്ങുന്നവരാണ് പലരും. ചിലര്‍ പാതിരാത്രി കഴിഞ്ഞാണ് ഉറങ്ങാന്‍ കിടക്കുന്നത് പോലും. ഇത് ദഹനപ്രക്രിയയെയും ശരീരം പോഷകങ്ങള്‍ സ്വീകരിക്കുന്നതിനെയുമെല്ലാം പ്രതികൂലമായി ബാധിക്കും. രാത്രി താമസിച്ച് ഉറങ്ങുന്നതിന് പകരം രാവിലെ നേരത്തെ എഴുന്നേറ്റ് ആ സമയം ഫലപ്രദമായി ഉപയോഗിക്കാം.
രാത്രി 10 മണിക്കും പുലര്‍ച്ചെ രണ്ട് മണിക്കും ഇടയിലാണ് മെറ്റബോളിസം തീവ്രമായി നടക്കുന്നത്. അതുകൊണ്ട് വൈകുനേരം ഏഴ് മണിയോടെ ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ തയ്യാറെടുക്കുന്നതാണ് നല്ലത്. താമസിച്ച് ഉറങ്ങുന്നത് നല്ല ഉറക്കം നഷ്ടപ്പെടുത്തും എന്നുമാത്രമല്ല മാനസിക ബുദ്ധിമുട്ടുകളും വിറ്റാമിന്‍ കുറവും ദഹനപ്രശ്‌നങ്ങളുമെല്ലാം ഉണ്ടാക്കും.
രാത്രി 9 മണിക്ക് ശേഷമുള്ള ഭക്ഷണം
പല ആരോഗ്യപ്രശ്‌നങ്ങളുടെയും മൂലകാരണങ്ങളില്‍ ഒന്നാണ് താമസിച്ച് ഭക്ഷണം കഴിക്കുന്നത്. വൈകിയുള്ള ഭക്ഷണം മെറ്റബോളിസത്തെ തടസ്സപ്പെടുത്തുകയും ക്രമേണ പ്രമേഹം, ഉയര്‍ന്ന കൊളസ്‌ട്രോള്‍ തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളെ ക്ഷണിച്ചുവരുത്തുകയും ചെയ്യും. അതേസമയം, നേരത്തെ ഭക്ഷണം കഴിക്കുന്നത് പല ജീവിതശൈലി രോഗങ്ങളെയും തടയുകയും മികച്ച ആരോഗ്യം സമ്മാനിക്കുകയും ചെയ്യും.
ഒരു സമയം പല കാര്യങ്ങള്‍ ചെയ്യുന്നത്
ഒന്നിച്ച് പല കാര്യങ്ങള്‍ ചെയ്യുന്നത് നമ്മളെ നിരാശരാക്കാറുണ്ട്. ചിലര്‍ ഇത് അമിതമായി ചെയ്യുന്നതുകൊണ്ടുതന്നെ പല ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാകും. ഇത് നിങ്ങളുടെ മാനസികാരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുന്നതാണ്. ഓരേ സമയം പല കാര്യങ്ങള്‍ ചെയ്യുന്നത് സമ്മര്‍ദ്ദം കൂട്ടുകയും രോഗപ്രതിരോധശേഷിയെ ബാധിച്ച് ജീവിതശൈലി രോഗങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും. ഒരു സമയം ഒരു കാര്യം ചെയ്യുന്നത് ആ പ്രവര്‍ത്തി മികച്ച രീതിയില്‍ ചെയ്തു തീര്‍ക്കാന്‍ സഹായിക്കുകയും നിങ്ങളുടെ സമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യും.
അമിത വ്യായാമം
ആരോഗ്യത്തോടെയിരിക്കാന്‍ ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടേണ്ടത് അനിവാര്യമാണ്. പക്ഷെ, അതിനര്‍ത്ഥം ശരീരം തരുന്ന സൂചനകളെ അവഗണിച്ച് മുന്നോട്ടുപോകണം എന്നല്ല. ആവശ്യത്തിന് വ്യായാമം ചെയ്തുവേണം മുന്നോട്ടുനീങ്ങാന്‍. ചെയ്യാവുന്നതിനേക്കാള്‍ കൂടുതല്‍ വ്യായാമത്തില്‍ ഏര്‍പ്പെടുന്നത് നിങ്ങളെ തളര്‍ത്തും. ഇത് പല അസുഖങ്ങളും ക്ഷണിച്ചുവരുത്തുകയും ചെയ്യും.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates