മാതാപിതാക്കളുടെ വേർപിരിയൽ അടക്കമുള്ള മാനസിക ആഘാതങ്ങൾ; വളരുമ്പോൾ കുട്ടികളെ ദേഷ്യക്കാരാക്കാം
കുട്ടികൾ കടന്നുപോകുന്ന മാനസിക ആഘാത സാഹചര്യങ്ങൾ വളർന്ന് വലുതാകുമ്പോൾ അവരെ ദേഷ്യക്കാരാക്കി മാറ്റാനുള്ള സാധ്യത കൂടുതലെന്ന് പഠനം. മാനസിക ആഘാതങ്ങളുടെ തോത് വർധിക്കുന്നതിനനുസരിച്ച് കുട്ടി വലുതാകുമ്പോൾ പ്രകടിപ്പിക്കുന്ന ദേഷ്യത്തിൻറെ തോതും കൂടുതലായിരിക്കുമെന്നാണ് ഗവേഷകർ പറയുന്നത്. വിഷാദരോഗവും ഉത്കണ്ഠയും ഉള്ള ആളുകളിൽ ഇത് കൂടിതലായി പ്രകടമായിരിക്കും. പാരീസിൽ നടന്ന യൂറോപ്യൻ കോൺഗ്രസ് ഓഫ് സൈക്യാട്രിയിൽ അവതരിപ്പിക്കപ്പെട്ട ഗവേഷണ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്.
നെതർലൻഡ് സ്റ്റഡി ഓഫ് ഡിപ്രഷൻ ആൻഡ് ആൻസൈറ്റിയുടെ ഡാറ്റയിൽ നിന്ന് 18നും 65നും ഇടയിൽ പ്രായമുള്ള 2300 പേരുടെ വിവരങ്ങൾ ആണ് പഠനത്തിനായി ഉപയോഗിച്ചത്. കുട്ടിക്കാലത്ത് മാതാപിതാക്കളെ നഷ്ടമാകുന്നതും മാതാപിതാക്കളുടെ വേർപിരിയലുമടക്കമുള്ള സാഹചര്യങ്ങൾ ഗവേഷകർ വിലയിരുത്തി. ഫോസ്റ്റർ കെയറിൽ പോകേണ്ട സാഹചര്യം, വൈകാരികവും, ശാരീരികവും ലൈംഗികവുമായ പീഡനം ഏറ്റുവാങ്ങേണ്ടി വന്ന അവസ്ഥ തുടങ്ങിയ കാര്യങ്ങളും പഠനത്തിൽ പരിഗണിച്ചു.
അതേസമയം ദേഷ്യത്തെ ഒരു മോശം വികാരമായി മാത്രം കാണരുതെന്നും മനഃശാസ്ത്രവിദഗ്ധർ പറഞ്ഞു. ദേഷ്യത്തെ അടക്കി വയ്ക്കുന്നത് മാനസികാരോഗ്യത്തെ ബാധിക്കും. അതുകൊണ്ട് ആരോഗ്യകരമായ രീതിയിൽ ദേഷ്യം പ്രകടിപ്പിക്കാൻ പഠിക്കുകയാണ് വേണ്ടതെന്നാണ് വിദഗ്ധർ പറയുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

