ഹോ, ഇത് എപ്പോഴാ ഒന്ന് തീരുന്നത്! ഉറക്കമുണര്‍ന്ന ഉടന്‍ തുടരെ തുമ്മല്‍ വരാറുണ്ടോ?, കാരണം 

നാസാരഗ്രന്ധികളില്‍ ഉള്ള അസ്വസ്ഥതകളെ പുറന്തള്ളാന്‍ തുമ്മല്‍ ഒരു നല്ല പോംവഴിയാണ്. ഇതുൾപ്പെടെ എഴുന്നേറ്റുടനെ ഇങ്ങനെ തുടരെ തുമ്മുന്നതിന് പിന്നില്‍ പല കാരണങ്ങള്‍ ഉണ്ട്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

രാവിലെ ഉറക്കമുണര്‍ന്ന് വരുമ്പോള്‍ തന്നെ തുടരേ തുമ്മുന്ന പതിവുണ്ടോ? പലരം ഇങ്ങനെയൊരു പരാതി പറയാറുണ്ട്. കണ്ണ് തുറക്കുമ്പോഴെ എണ്ണമറ്റ തവണകളില്‍ തുമ്മുന്നത് ബുദ്ധിമുട്ട് തന്നെയാണ്. എഴുന്നേറ്റുടനെ ഇങ്ങനെ തുടരെ തുമ്മുന്നതിന് പിന്നില്‍ പല കാരണങ്ങള്‍ ഉണ്ട്. 

ഉറങ്ങുമ്പോള്‍ അന്തരീക്ഷത്തിലെ പൊടിപടലങ്ങള്‍, വായുമലിനീകരണം, കിടക്കയിലുള്ള പൊടി, ഫംഗസ്, ചെറിയ പ്രാണികള്‍ എന്നിങ്ങനെ അലര്‍ജി ഉണ്ടാക്കുന്ന പല സാഹചര്യങ്ങളുമായി നമ്മള്‍ സമ്പര്‍ക്കം പുലര്‍ത്തും. ഇത്തരം സാഹചര്യങ്ങളുമായി ദീര്‍ഘനേരം സമ്പര്‍ക്കമുണ്ടാകുമ്പോള്‍ നാസാരഗ്രന്ധികളില്‍ വീക്കം ഉണ്ടാകും. അതുകൊണ്ട് ഉറക്കമുണരുമ്പോള്‍ തന്നെ ഇവയെ പുറന്തള്ളാന്‍ വേണ്ടിയാണ് തുമ്മുന്നത്. നാസാരഗ്രന്ധികളില്‍ ഉള്ള അസ്വസ്ഥതകളെ പുറന്തള്ളാന്‍ തുമ്മല്‍ ഒരു നല്ല പോംവഴിയാണ്. 

മ്യൂക്കസിന്റെ സിലിയറി ചലനം പുനഃസജ്ജമാക്കാനുള്ള ഒരു സ്വാഭാവിക സംവിധാനമാണ് തുമ്മല്‍. മൂക്കിനെ വൃത്തിയാക്കാന്‍ ശരീരം നടത്തുന്ന ഒരു പ്രക്രിയ ആയതുകൊണ്ടുതന്നെ തുമ്മന്നത് വളരെ പ്രധാനമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. അലര്‍ജിക് റിനിറ്റിസ് എന്നാണ് ഇതിനെ വിളിക്കുന്നത്. പൊടിപടലങ്ങളോ പുകയോ അല്ലെങ്കില്‍ മറ്റെന്തെങ്കിലുമോ മൂക്കിലോ മൂക്കിന് പിന്നിലെ നാസോഫാരിക്‌സ് പ്രദേശത്തോ ഉണ്ടെന്നാണ് തുമ്മുന്നതിന്റെ അര്‍ത്ഥം. 

പ്രധാനമായ മറ്റൊരു കാരണം താപനിലയിലെ മാറ്റമാണ്. ഉറങ്ങുമ്പോള്‍ വളരെ സുഖകരമായ അന്തരീക്ഷത്തിലായിരുന്നു നമ്മളെങ്കില്‍ എഴുന്നേല്‍ക്കുമ്പോള്‍ പെട്ടെന്ന് തണുത്ത താപനിലയിലേക്കെത്തുന്നത് തുമ്മലുണ്ടാക്കും. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തന്നെയുള്ള തുമ്മല്‍ ഒഴിവാക്കണമെങ്കില്‍ എസിയും ഫാനുമൊക്കെ ഓഫ് ആക്കി മൂക്ക് മൂടി എഴുന്നേല്‍ക്കണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതുപോലെതന്ന കിടക്കയില്‍ വിരിക്കുന്ന ബെഡ്ഷീറ്റും തലയിണ ഉറയും വൃത്തിയുള്ളതാണെന്ന് ഉറപ്പാക്കുകയും വേണം. 

തുമ്മല്‍ ഉണ്ടാകാനുള്ള മറ്റൊരു കാരണം ഒരു റിഫ്‌ളെക്‌സ് ആണ്. അതായത് സൂര്യനില്‍ നിന്നോ ലൈറ്റില്‍ നിന്നോ ശക്തമായി വെളിച്ചമടിച്ചാല്‍ അത് നിയന്ത്രിക്കാന്‍ കഴിയാതെയാകുന്നത് കൊണ്ടാണ് ഇങ്ങനെ തുടരെ തുമ്മുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com