ഗർഭകാലത്തെ സമ്മർദ്ദം, കുഞ്ഞിന് കുടൽ സംബന്ധമായ ആരോ​ഗ്യപ്രശ്നങ്ങൾ; ഈ അഞ്ച് കാര്യങ്ങൾ ശ്രദ്ധിക്കാം

ഗർഭകാലത്ത് സമ്മർദ്ദമുണ്ടാകുന്ന സാഹചര്യങ്ങൾ പരമാവധി ഒഴിവാക്കുകയും ആരോ​ഗ്യകാര്യങ്ങളിൽ‌ കൂടുതൽ ശ്രദ്ധ നൽകുകയും വേണം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കുഞ്ഞിനായി കാത്തിരിക്കുമ്പോഴും ​ഗർഭകാലത്തെ സമ്മർദ്ദം എല്ലാ സ്ത്രീകളെയും അലട്ടുന്ന പ്രശ്നം തന്നെയാണ്. എന്നാലിത് അമ്മമാർക്ക് മാത്രമല്ല ജനിക്കുന്ന കുഞ്ഞിന്റെ ആരോ​ഗ്യത്തെയും പ്രതികൂലമായി ബാധിക്കുമെന്ന കാര്യം അധികമാർക്കും അറിയില്ല. കുഞ്ഞുങ്ങളുടെ കുടലിനെയടക്കം ഇത് ബാധിക്കും. മാത്രമല്ല, കുട്ടിയുടെ പ്രതിരോധ സംവിധാനത്തെ ദുർബലമാക്കുകയും അണുബാധകളും അലർജികളുമുണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും.  അതുകൊണ്ടുതന്നെ ​ഗർഭകാലത്ത് സമ്മർദ്ദമുണ്ടാകുന്ന സാഹചര്യങ്ങൾ പരമാവധി ഒഴിവാക്കുകയും ആരോ​ഗ്യകാര്യങ്ങളിൽ‌ കൂടുതൽ ശ്രദ്ധ നൽകുകയും വേണം. 

​ഗർഭ​കാലത്ത് സമ്മർദ്ദം കുറയ്ക്കാൻ

♦ മെഡിറ്റേഷൻ, ഡീപ്പ് ബ്രീത്തിങ്, യോ​ഗ, റിലാക്സേഷൻ തെറാപ്പി തുടങ്ങിയവ സമ്മർദ്ദത്തെ കുറയ്ക്കാനും അതിജീവിക്കാനുമെല്ലാം സഹായിക്കും. ഇത് സ്ട്രെസ് ഹോർമോണായ കോർട്ടിസോൾ അടക്കമിള്ളവയുടെ ലെവൽ കുറ്ക്കാൻ സഹായിക്കും. 

♦ സമ്മർദ്ദം നിയന്ത്രിക്കാനുള്ള മികച്ച മാർ​ഗ്​ഗങ്ങളിൽ ഒന്നാണ് വ്യായാമം. വ്യായാമം ചെയ്യുന്നത് ​ഗർഭാശയത്തിലേക്കുള്ള രക്തയോട്ടത്തെ നിയന്ത്രിച്ച് കുഞ്ഞിന്റെ വളർച്ചയ്ക്കും വികാസത്തിനും ആവശ്യമായ പോഷകങ്ങൾ എത്തിക്കുകയും ചെയ്യും. 

​♦ ഗർഭകാലത്ത് കുഞ്ഞിന്റെ ആരോ​ഗ്യം ഉറപ്പാക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടത് മതിയായ ഉറക്കം ലഭിക്കുന്നുണ്ട് എന്ന കാര്യമാണ്. ഉറക്കമില്ലായ്മ സമ്മർദ്ദം കൂട്ടും. അത് കുട്ടികളുടെ ആരോ​ഗ്യത്തെയും ബാധിക്കും. അതുകൊണ്ട് എല്ലാ ദിവസവും 7-8മണിക്കൂർ ഉറങ്ങണം. 

♦ നാരുകളടങ്ങിയ ഭക്ഷണം കഴിക്കുന്നത് അമ്മയുടെയും കുഞ്ഞിന്റെയും കരളിന്റെ ആരോ​ഗ്യത്തിന് നല്ലതാണ്. പഴങ്ങളിൽ നിന്നും പച്ചക്കറികളിൽ നിന്നും ധാന്യങ്ങളിൽ നിന്നും ലഭിക്കുന്ന നാരുകൾ ദഹനസംവിധാനത്തിന്റെ ആരോ​ഗ്യത്തിനും നല്ലതാണ്. അതുപോലെതന്നെ പ്രൊബയോട്ടിക്ക് ഭക്ഷണങ്ങൾ പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ദഹനം മെച്ചപ്പെടുത്തുകയും കരളിന്റെ വീക്കം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും. 

​♦ ഗർഭകാലം വളരെ ആയാസകരമായ ഒരു കാലഘട്ടമാണ്. പലപ്പോഴും നേരിടേണ്ടിവരുന്ന സമ്മർദ്ദങ്ങൾ ഒറ്റയ്ക്ക് താണ്ടാൻ കഴിഞ്ഞെന്ന് വരില്ല. അത്തരം സാഹചര്യങ്ങളിൽ ബന്ധുക്കൾ, സുഹൃത്തുക്കൾ എന്നിവരുടെ സഹായം തേടാം. മാനസികാരോ​ഗ്യ വിദ​ഗ്ധരുടെ സഹായവും പ്രയോജനപ്പെടുത്താം. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com