കൺട്രോളില്ലാതെ ഭക്ഷണം കഴിക്കുന്നുണ്ടോ? എങ്ങനെ അറിയാം! നിയന്ത്രിക്കാന്‍ ഇതാ ഒരു വഴി 

ആവശ്യത്തിലധികം ഭക്ഷണം കഴിക്കുന്ന ശീലം മാറ്റണമെന്ന് ആഗ്രഹമുണ്ടോ? എന്നാല്‍ ഇതാ ഒരു ഐഡിയ!
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

രീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ ഭക്ഷണത്തോടുള്ള കൊതി പിടിച്ചുനിര്‍ത്താന്‍ നന്നേ പണിപ്പെട്ടിട്ടുണ്ടല്ലേ? ഇതിന് നല്ല ക്ഷമയും ദൃഢനിശ്ചയവും വേണം എന്ന കാര്യത്തില്‍ സംശയമില്ല. ഇതിനുപുറമേ നിങ്ങളൊരു ഭക്ഷണപ്രേമി കൂടെയാണെങ്കിലോ! പറയുകയും വേണ്ട. ഇടയ്‌ക്കൊക്കെ ഡയറ്റ് തെറ്റിക്കുന്നതില്‍ കുഴപ്പമില്ലെങ്കിലും ഇത് ആവര്‍ത്തിച്ചാല്‍ ലക്ഷ്യം കൈവിട്ടുപോകുമെന്ന് മാത്രമല്ല ആരോഗ്യത്തിന് തിരിച്ചടിയാകുകയും ചെയ്യും. ആവശ്യത്തിലധികം ഭക്ഷണം കഴിക്കുന്ന ശീലം മാറ്റണമെന്ന് ആഗ്രഹമുണ്ടോ? എന്നാല്‍ ഇതാ ഒരു ഐഡിയ...

ഭക്ഷണം അമിതമായി കഴിക്കുന്നുണ്ടെന്ന് എങ്ങനെ അറിയാം? 

വേണ്ടതില്‍ കൂടുതല്‍ ആഹാരം കഴിക്കാന്‍ പ്രധാനമായും രണ്ട് കാരണങ്ങളാണുള്ളത്. ഒരുപാട് സമയം വിശപ്പ് അടക്കിവച്ചതിന് ശേഷം ഭക്ഷണം കഴിക്കുമ്പോള്‍ ഇത് സംഭവിക്കാം. പിന്നെ, പല കാരണങ്ങള്‍ കൊണ്ട് ഒരുപാട് നാള്‍ ഉപേക്ഷിച്ച ഒരു ഇഷ്ടവിഭവം മുന്നില്‍ കാണുമ്പോഴുണ്ടാകുന്ന കൊതിയും അമിതമായി ഭക്ഷണം കഴിക്കാന്‍ കാരണമാണ്. ഇതില്‍ ഏത് കാരണമായാലും ഭക്ഷണം കഴിച്ചുകഴിയുമ്പോള്‍ വയര്‍ പതിവില്‍ കൂടുതല്‍ വീര്‍ത്തതായി തോന്നും. ഇത് ഭക്ഷണം കഴിച്ചതിലെ സംതൃപ്തിക്ക് പകരം അസ്വസ്ഥതയായിരിക്കും സമ്മാനിക്കുക. 

എങ്ങനെ തടയാം?

കൃത്യമായ ഇടവേളകളില്‍ ഭക്ഷണം കഴിക്കുകയും അത് ശരിയായ രീതിയില്‍ പ്രയോജനപ്പെടുത്തുകയും ചെയ്യണം. ഇനി, ഒരുപാട് താമസിച്ചാണ് ഭക്ഷണം കഴിക്കുന്നതെങ്കില്‍ ഒരു ഗ്ലാസ് വെള്ളം കൂടി കരുതണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഭക്ഷണം കഴിക്കുന്നതിനൊപ്പം വെള്ളവും കുടിച്ചുകൊണ്ടിരുന്നാല്‍ പെട്ടെന്ന് വയര്‍ നിറഞ്ഞതായി അനുഭവപ്പെടുമെന്നാണ് സെലിബ്രിറ്റി ന്യൂട്രീഷണിസ്റ്റ് മുന്‍മുന്‍ ഗനേരിവാള്‍ പറയുന്നത്. ദഹനം മെച്ചപ്പെടുത്തണമെങ്കില്‍ ഇളം ചൂടുവെള്ളത്തില്‍ അല്‍പ്പം നാരങ്ങയും ഇഞ്ചിയും ചേര്‍ത്ത് കുടിക്കാമെന്നും അവര്‍ പറഞ്ഞു. 

ഇളം ചൂട് വെള്ളം എന്തിന്?

വിശപ്പ് കെടുത്തുന്ന ഒന്നായാണ് വെള്ളത്തെ പൊതുവേ കണക്കാക്കുന്നത്. വയറിലെ ധാരാളം സ്ഥലം അപഹരിക്കുന്നതുകൊണ്ടുതന്നെ വെള്ളം കുടിക്കുമ്പോള്‍ വിശപ്പ് കുറഞ്ഞതായി തോന്നും. അനാവശ്യമായി വിശപ്പ് തോന്നാന്‍ കാരണമാകുന്ന നീര്‍ജ്ജലീകരണം തടയാനും വെള്ളം കുടിക്കുന്നതുവഴി സാധിക്കും. ചൂടുവെള്ളം കുടിക്കുന്നത് കൊഴുപ്പ് അടിയുന്നത് തടയാന്‍ സഹായിക്കുകയും ശരീരത്തില്‍ നിന്ന് വിഷാംശം പുറന്തള്ളുകയും ചെയ്യും. ഇത് ദഹനം എളുപ്പമാക്കും. കഴിക്കുന്ന ആഹാരത്തില്‍ അടങ്ങിയിട്ടുള്ള പോഷകങ്ങള്‍ ശരിയായി ഉപയോഗപ്പെടുത്താനും ചൂടുവെള്ളം കുടിക്കുന്നത് സഹായിക്കും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com