സിനിമകളിൽ മാത്രം കണ്ടിരുന്ന ഒരു കൊലപാതകരീതി തൊട്ടടുത്ത് കണ്ടതിന്റെ ഞെട്ടലിലാണ് നമ്മൾ. പത്തനംതിട്ട പരുമലയിൽ ആൺ സുഹൃത്തിനെ സ്വന്തമാക്കാൻ അനുഷ എന്ന 25കാരി സ്വീകരിച്ച മാർഗ്ഗം ഇതായിരുന്നു. സുഹൃത്തിന്റെ ഭാര്യയായ പ്രസവം കഴിഞ്ഞ സ്ത്രീയെ വായു കുത്തിവച്ച് കൊല്ലാൻ ശ്രമിച്ചു. എയർ എംബോളിസം എന്ന് കുറേപ്പേർ കേൾക്കുന്നതും ഈ വാർത്തയിലൂടെയാണ്. എന്താണ് എയർ എംബോളിസം? ഇഞ്ചക്ഷനിലൂടെ വായു ഉള്ളിൽ കയറിയാൽ മരണം വരെ സംഭവിക്കാം. അറ്റാക്ക്, സ്‌ട്രോക്ക് തുടങ്ങിയ പല അപകടാവസ്ഥകളിലേക്കും ഇത് കൊണ്ടെത്തിച്ചേക്കാം.
എന്താണ് എയർ എംബോളിസം?
നമ്മുടെ ശരീരത്തിൽ ധമനികളും (ആർട്ടറി) സിരകളുമുണ്ട് (വെയ്ൻ). ഓക്‌സിജൻ അടങ്ങിയ രക്തം ഹൃദയത്തിലേയ്ക്ക് കൊണ്ടു പോകുന്ന ദൗത്യമാണ് ധമനികളുടേത്. സിരകളാകട്ടെ മറ്റ് അവയവങ്ങളിൽ നിന്നും രക്തം ഹൃദയത്തിൽ എത്തിക്കും. ധമനികളിലേക്കും സിരകളിലേക്കും വായു കുമിളകൾ കടക്കുന്നതാണ് എയർ എംബോളിസം. ഇതുവഴി തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസപ്പെടും. അതുവഴി, രക്തസമ്മർദ്ദം കൂടി രക്തക്കുഴൽ പൊട്ടാൻ സാധ്യതയുമുണ്ട്. ഇത്തരം വായു കുമികളകൾ അഥവാ എയർ ബബിളുകൾ ഹൃദയം, തലച്ചോർ, ശ്വാസകോശം എന്നീ അവയവങ്ങളിലാണ് കുടുങ്ങുന്നത്. ഹൃദയാഘാതം, പക്ഷാഘാതം, ശ്വാസതടസ്സം തുടങ്ങിയ ബുദ്ധിമുട്ടുകൾ ഇതുമൂലം ഉണ്ടാകും. ഒരുപക്ഷെ മരണത്തിലേക്ക് പോലും നയിച്ചേക്കാം.
എങ്ങനെ സംഭവിക്കും?
ശസ്ത്രക്രിയാ വേളകളിൽ കുത്തിവയ്പ്പിനിടെ ഇത്തരം പ്രശ്‌നം ഉണ്ടാകാൻ സാധ്യതയുണ്ട്. കാലിയായ സിറിഞ്ച് കൊണ്ട് കുത്തി വച്ചാലും ഇങ്ങനെ സംഭവിച്ചെന്നുവരാം. വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുന്ന സമയത്തും എയർ എംബോളിസത്തിന് സാധ്യതയുണ്ട്. എന്നുവച്ച് പേടിക്കണ്ട, ഇങ്ങനെ സംഭവിക്കാതിരിക്കാനുള്ള പരിശീലനമാണ് ഡോക്ടർമാർക്കും നഴ്സുമാർക്കുമൊക്കെ ലഭിച്ചിട്ടുള്ളത്. എയർ എംബോളിസം തിരിച്ചറിയാനും അതിന് എന്ത് പ്രതിവിധിയാണ് ചെയ്യേണ്ടതെന്നും അവർക്കറിയാം.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates