

സ്ത്രീകള്‍ക്ക് പ്രസവാനന്തരം ഉണ്ടാകുന്ന പോസ്റ്റ്പാര്‍ട്ടം ഡിപ്രഷൻ എന്ന വിഷാദരോഗാവസ്ഥയ്ക്കുള്ള ഗുളിക കണ്ടെത്തി. സൂറാനലോണ്‍ എന്ന മരുന്നിനാണ് അമേരിക്കയിലെ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അനുമതി നൽകിയിരിക്കുന്നത്. മൂന്ന് ദിവസങ്ങള്‍ക്കകം പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍ ലക്ഷണങ്ങള്‍ ലഘൂകരിക്കാന്‍ കഴിയുന്ന ഗുളികകളാണ് സൂറാനലോണ്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. ഗുളികകള്‍ ഈ വര്‍ഷം തന്നെ വിപണിയിലെത്തുമെന്നാണ് വിവരം.
പ്രസവാനന്തര വിഷാദത്തിന്‍റെ ഫലമായുണ്ടാകുന്ന അമിതവിഷാദം, ഉത്സാഹക്കുറവ്, സങ്കടം, ആത്മഹത്യ ചിന്ത, വൈജ്ഞാനിക അപചയം എന്നിവ തടയാൻ മരുന്നിനാകുമെന്നാണ് ഗവേഷകര്‍ പറയുന്നത്. 350 പേരെ ആസ്പദമാക്കി നടത്തി ക്ലിനിക്കൽ ട്രയലിനൊടുവിലാണ് മരുന്ന് ഫലപ്രദമാണെന്ന് വിലയിരുത്തിയത്. തീവ്രവും സങ്കീര്‍ണവുമായ വികാരങ്ങളെ നിയന്ത്രിക്കാൻ മരുന്ന് സഹായിക്കുമെന്നാണ് കണ്ടെത്തൽ. അവസാന ഡോസ് കഴിച്ച് നാല് ആഴ്ചകൾ വരെ മരുന്നിന്‍റെ സ്വാധീനമുണ്ടാകും.
മാസങ്ങളോളം മരുന്ന് കഴിക്കണ്ടെന്നും രണ്ടാഴ്ച തുടര്‍ച്ചയായി മരുന്ന് കഴിക്കുന്നതിലൂടെ തന്നെ മാറ്റങ്ങള്‍ ഉറപ്പാണെന്നാണ് ക്ലിനിക്കല്‍ ട്രയലിനു ശേഷമുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. എന്നാൽ ഗുളിക കഴിക്കുന്നവരില്‍ തലകറക്കം, അതിസാരം, ക്ഷീണം, ജലദോഷം, മൂത്രനാളിയിലെ അണുബാധ എന്നിങ്ങനെ ചില പാര്‍ശ്വഫലങ്ങൾ ഉണ്ടാകാമെന്നും നിര്‍മാതാക്കള്‍ പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates