പനീറോ അതോ മൊസെറെല്ലാ ചീസോ, ഏതാണ് നല്ലത്? അറിയാം

മൊസെറെല്ലാ ചീസ് ഉള്ളതുകൊണ്ട് പാസ്തയും പിസ്സയും വരെ വേണ്ടെന്നുവയ്ക്കുമ്പോൾ നിരാശ തോന്നാറില്ലേ? മൊസെറെല്ല ആണോ പനീർ ആരോ ആരോ​ഗ്യത്തിന് നല്ലത്?
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

രോഗ്യകരമായ ഭക്ഷണശീലത്തിന് ചേര്‍ന്നതല്ല എന്ന് പറഞ്ഞ് ചീസിനെ മനസില്ലാമനസ്സോടെ നമ്മളില്‍ പലരും മാറ്റി നിര്‍ത്താറുണ്ട്. മൊസെറെല്ലാ ചീസ് ഉള്ളതിനാല്‍ പാസ്തയും പിസ്സയും വരെ ഇങ്ങനെ വേണ്ടെന്നുവയ്ക്കുമ്പോഴാണ് പലര്‍ക്കും നിരാശ തോന്നുന്നത്. എന്നാല്‍ പനീര്‍ ആണോ മൊസെറെല്ലാ ചീസ് ആണോ ആരോഗ്യത്തിന് കൂടുതല്‍ നല്ലത്? ഉത്തരം നിങ്ങളെ അത്ഭുതപ്പെടുത്തും.

പൊതുവേ പനീര്‍ ആണ് ആരോഗ്യകരമെന്ന് കരുതുന്നതെങ്കിലും താരതമ്യം ചെയ്ത് നോക്കുമ്പോള്‍ മൊസെറെല്ലയാണ് മെച്ചമെന്ന് കാണാം. പനീര്‍ കഴിക്കുമ്പോള്‍ കുറഞ്ഞത് 5-6 കഷ്ണങ്ങളെങ്കിലും നമ്മള്‍ അകത്താക്കും. അതേസമയം, ചീസ് പൊതുവേ ഗ്രേറ്റ് ചെയ്താണ് ഉപയോഗിക്കുന്നത്. ഇതിനായി ഒന്നോ രണ്ടോ ക്യൂബ് മാത്രമാണ് ആവശ്യമായിവരുന്നത്. അതുതന്നെ ശരീരത്തിലെത്തുന്ന കൊഴുപ്പ് അടക്കമുള്ളവയുടെ അളവ് കുറയ്ക്കും. 

കലോറി അടക്കമുള്ള കാര്യങ്ങള്‍ താരതമ്യം ചെയ്യുമ്പോഴും പനീറിനേക്കാള്‍ നല്ലത് മൊസെറെല്ല ഉപയോഗിക്കുന്നതാണ്. കാരണം പനീറിന് മൊസെറെല്ലാ ചീസിനേക്കാള്‍ 15 ശതമാനം കലോറി അധികമാണ്. 100 ഗ്രാം പനീറില്‍ 299 കിലോകലോറി ഉണ്ടെങ്കില്‍ 100 ഗ്രാം മൊസെറല്ലയില്‍ ഉള്ളത് 286 കിലോകലോറിയാണ്. പ്രോട്ടീന്‍ താരതമ്യം ചെയ്യുമ്പോഴാകട്ടെ പനീറിനേക്കാള്‍ കൂട്ടുതല്‍ പ്രോട്ടീന്‍ ലഭിക്കുന്നത് മൊസെറെല്ലാ ചീസില്‍ നിന്നാണ്. മൊസെറെല്ലയില്‍ 21.43 പ്രോട്ടീന്‍ ഉള്ളപ്പോള്‍ പനീറില്‍ 15.9 പ്രോട്ടീന്‍ മാത്രമാണുള്ളത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com