ഉരുളക്കിഴങ്ങ് ശരീരഭാരം കുറയ്ക്കുമോ? എങ്ങനെ കഴിക്കണം?, പ്രയോജനങ്ങളറിയാം 

പോഷകങ്ങളുടെ കലവറയായ ഉരുളക്കിഴങ്ങ് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. പക്ഷെ, ഉരുളക്കിഴങ്ങ് എങ്ങനെ ഉപയോ​ഗിക്കുന്നു എന്നതിലാണ് കാര്യം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ല്ലാ അടുക്കളകളിലും ഉറപ്പായും ഉള്ള ഒന്നാണ് ഉരുളക്കിഴങ്ങ്. എന്നാൽ ഇത് ആരോ​ഗ്യത്തിന് എത്രത്തോളം നല്ലതാണെന്ന ആശങ്ക പര‌ലർക്കുമുണ്ട്. ഉരുളക്കിഴങ്ങ് കഴിച്ചാൽ ശരീരഭാരം കൂടുമെന്നാ4ണ് പലരുടെയും ധാരണ. എന്നാൽ പോഷകങ്ങളുടെ കലവറയായ ഉരുളക്കിഴങ്ങ് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. പക്ഷെ, ഉരുളക്കിഴങ്ങ് എങ്ങനെ ഉപയോ​ഗിക്കുന്നു എന്നതിലാണ് കാര്യം.

എങ്ങനെ കഴിക്കണം?

‌ഉരുളക്കിഴങ്ങ് എണ്ണയിൽ വറുത്ത് ഫ്രഞ്ച്ഫ്രൈസ് ആയി കഴിക്കുമ്പോൾ അതിന്റെ ഗ്ലൈസെമിക് ലോഡ് കൂടുകയും അനാരോ​ഗ്യകരമാകുകയും ചെയ്യും. അതേസമയം, ബേക്ക് ചെയ്തോ ലീൻ പ്രോട്ടീനുകൾക്കൊപ്പമോ ഉപയോഗിച്ചാൽ നല്ലതാണ്.  മഗ്നീഷ്യം, പൊട്ടാസ്യം, സോഡിയം തുടങ്ങിയ ഇലക്ട്രൊലൈറ്റുകളും വൈറ്റമിൻ സി‌യും അടങ്ങിയതാണ് ഉരുളക്കിഴങ്ങ്. 

വിശപ്പക്കറ്റാം 

വൈറ്റമിൻ സി അടങ്ങിയിട്ടുള്ളതിനാൽ ഉരുളക്കിഴങ്ങ് രോഗപ്രതിരോധശക്തി വർധിപ്പിക്കും. ഉരുളക്കിഴങ്ങിലടങ്ങിയ നാരുകൾ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതാണ്. വിശപ്പകറ്റാനും ഏറെ നേരം വയർ നിറഞ്ഞെന്ന തോന്നലുണ്ടാകാനും ഉരുളക്കിഴങ്ങ് കഴിക്കുന്നത് നല്ലതാണ്. ഇടയ്ക്കിടെ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാനും അതുവഴി അമിതവണ്ണം കുറയ്ക്കാനും ഇത് നല്ലതാണ്. 

ദീർഘനേരം ഊർജ്ജം

‌ഉരുളക്കിഴങ്ങ് കോംപ്ലക്സ് കാർബോഹൈഡ്രേറ്റുകളുടെ ഉറവിടമായതിനാൽ ശരീരം ഇതിനെ സമയമെടുത്ത് മാത്രമേ വിഘടിപ്പിക്കുകയുള്ളൂ. ഊർജം പുറന്തള്ളുന്നതും സാവധാനത്തിലായിരിക്കും. അതുവഴി ക്ഷീണവും തളർച്ചയും അകറ്റി ദീർഘനേരം ഊർജ്ജം നിലനിർത്താൻ ഇത് സഹായിക്കും. ഉരുളക്കിഴങ്ങിൽ കാലറിയും കൊഴുപ്പും കുറവാണെന്നതും ശരീരഭാരം കുറയ്ക്കാനുള്ള ശ്രമങ്ങൾക്ക് അനുകൂലമാകും. 

രക്തസമ്മർദ്ദം നിയന്ത്രിക്കാം

രക്തത്തിലെ പഞ്ചസാരയുടെ അളവും രക്തസമ്മർദ്ദവും ആരോഗ്യകരമാ‌യി നിലനിർത്തുന്നതും ശരീരഭാരം കുറയ്ക്കുന്നതിൽ അനിവാര്യമാണ്. ഉരുളക്കിഴങ്ങിൽ പൊട്ടാസ്യം ധാരാളം ഉള്ളതിനാൽ ഇത് രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കും. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com