പരുക്കൻ കൈകൾ മൃദുലമാക്കണോ? തഴമ്പ് മാറ്റാൻ ഇതാ ചില വഴികൾ 

കൈകൾ മൃദുലമാക്കാൻ മുടങ്ങാതെ മോയിസ്ച്ചറൈസർ ഉപയോ​ഗിക്കാൻ ശ്രദ്ധിക്കണം. ഇവ കൈകളിലെ മൃതകോശങ്ങൾ നീക്കി മൃദുലമാക്കാൻ സഹായിക്കും 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നവർക്കും സ്ഥിരമായി വണ്ടിയോടിക്കുന്നവർക്കുമെല്ലാം കൈകളിൽ തഴമ്പുണ്ടാകുന്നത് സ്വാഭാവികമാണ്. ഇതെങ്ങനെ മാറ്റാമെന്നതാണ് പലരുടെയും ആശങ്ക, ഇതാ ചില വഴികൾ...

കൈകൾ 10 മുതൽ 15 മിനിറ്റ് വരെ തിളപ്പിച്ച വെള്ളത്തിൽ പൂർണ്ണമായും മുക്കി വയ്ക്കണം. ഇത് കൈകളെ മൃദുവാക്കാൻ സഹായിക്കും. ഇങ്ങനെ വെള്ളത്തിൽ മുക്കിപിടിച്ചുകൊണ്ടുതന്നെ തഴമ്പുള്ള ഭാഗം സ്ക്രബ് ചെയ്തുകൊടുക്കാം. ആഴ്ചയിൽ രണ്ടു തവണയെങ്കിലും ഇങ്ങനെ ചെയ്യാം. 

കൈ നന്നായി വെള്ളത്തിൽ മുക്കിവച്ചശേഷം മോയിസ്ച്ചറൈസർ പുരട്ടണം. അതിനുശേഷം പ്യുമിക് സ്റ്റോൺ ഉപയോഗിച്ച് തഴമ്പുള്ള ഭാഗത്ത് ഉരക്കുന്നത് കട്ടികൂടിയ തൊലി കളയാൻ നല്ലതാണ്. കൈകൾ മൃദുലമാക്കാൻ മുടങ്ങാതെ മോയിസ്ച്ചറൈസർ ഉപയോ​ഗിക്കാനും ശ്രദ്ധിക്കണം. ഇവ കൈകളിലെ മൃതകോശങ്ങൾ നീക്കി മൃദുലമാക്കാൻ സഹായിക്കും. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com