പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

അയ്യോ... നാക്ക് പൊള്ളി!; ഉടന്‍ ചെയ്യാം ഈ പ്രതിവിധികള്‍ 

നാക്കിലെ പൊള്ളൽ മാറ്റാൻ ഇതാ ചില വഴികൾ


ചിലപ്പോള്‍ ആഗ്രഹിച്ചൊരു കാപ്പി കുടിക്കുമ്പോഴായിരിക്കും... അല്ലെങ്കില്‍ പാചകം ചെയ്യുന്നതിനിടെ രുചി നോക്കുമ്പോള്‍... എങ്ങനെയായാലും നാക്ക് പൊള്ളി പണിവാങ്ങാത്തവര്‍ കുറവായിരിക്കും. പൊള്ളും എന്ന് മാത്രമല്ല പിന്നീടങ്ങോട്ട് എന്ത് കഴിച്ചാലും ആസ്വദിക്കാന്‍ പറ്റില്ലെന്നതാണ് ഏറ്റവും കൂടുതല്‍ അസ്വസ്ഥതപ്പെടുത്തുന്നത്. അതുകൊണ്ട് നാക്കിലെ പൊള്ളല്‍ മാറ്റാന്‍ ഏന്തെങ്കിലും പ്രതിവിധി അറിഞ്ഞിരിക്കുന്നത് ഗുണം ചെയ്യുമെന്നുറപ്പാണ്.

ഐസ് - നാക്കുപൊള്ളിയാല്‍ ഉടന്‍ എന്തെങ്കിലും തണുത്തത് കുടിക്കാമെന്നതാണ് ആദ്യത്തെ ചിന്ത. പൊള്ളിയതിന്റെ പുകച്ചില്‍ മാറ്റാന്‍ വേണമെങ്കില്‍ ഐസ്‌ക്യൂബുകള്‍ ഉപയോഗിക്കാം. ഒരു ഐസ്‌ക്യൂബ് വായിലിട്ടാല്‍ ആശ്വാസം കിട്ടും. ഇത് പൊള്ളിയ ഭാഗത്തെ മരവിപ്പിക്കുകയും പെട്ടെന്ന് അസ്വസ്ഥ മാറാന്‍ സഹായിക്കുകയും ചെയ്യും. 

തണുത്ത പാല്‍ - ചൂടുള്ള ഭക്ഷണം കഴിച്ച് വാ പൊള്ളിയാല്‍ ആശ്രയിക്കാന്‍ പറ്റിയ ഒന്നാണ് തണുത്ത പാല്. പൊതുവേ പാല് കുടിക്കാറാണ് പതിവെങ്കില്‍, പൊള്ളിയ നാക്കിന്റെ ഭാഗം തണുത്ത പാലില്‍ കുറച്ചുസമയം മുക്കിപ്പിടിക്കുന്നത് കൂടുതല്‍ ഗുണകരമാണ്. വേദന മാറ്റി ഒരു കൂളിങ് ഫീല്‍ തരാന്‍ പാലില്‍ നാക്ക് മുക്കിവയ്ക്കുന്നത് സഹായിക്കും. 

ഉപ്പ് വെള്ളം - മുറിവുകളുണ്ടാകുമ്പോള്‍ ഉപ്പ് ഒരു ആന്റിസെപ്റ്റിക് ഏജന്റായി ഉപയോഗിക്കാറുണ്ട്. അതുകൊണ്ടുതന്നെ നാക്കിലെ പൊള്ളലിനും ഉപ്പ് പ്രയോഗം നല്ലതാണെന്ന കാര്യത്തില്‍ സംശയമൊന്നും വേണ്ട. 

തേന്‍ - വായിലെ പൊള്ളലിന് തേനും ഒരു മികച്ച പ്രതിവിധിയാണ്. പൊള്ളല്‍ മൂലമുള്ള അസ്വസ്ഥതയില്‍ നിന്ന് പെട്ടെന്ന് മോചനം തരാന്‍ തേന്‍ സഹായിക്കും. പൊള്ളിയ ഭാഗത്ത് കുറച്ച് തേന്‍ തേച്ച് അല്‍പസമയം വെക്കണം. അതിനുശേഷം വാ കഴുകാനും മറക്കരുത്. 

കറ്റാര്‍വാഴ - നാക്കോ വായോ പൊള്ളിയാല്‍ പ്രയോഗിക്കാവുന്ന ഒന്നാണ് കറ്റാര്‍വാഴയുടെ ജെല്‍. അതൊരു കൂളിങ് സെന്‍സേഷന്‍ തരും. കറ്റാര്‍വാഴയുടെ രുചി അത്ര ഇഷ്ടപ്പെടില്ലെങ്കിലും അത് തരുന്ന പ്രയോജനം മികച്ചതാണ്. അതുകൊണ്ട് കുറച്ച് ജെല്‍ പൊള്ളിയ ഭാഗത്ത് തേച്ച് അല്‍പസമയം വയ്ക്കാം.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com