നെയ്യ് നല്ലതാണ്, പക്ഷെ വെറുംവയറ്റില്‍ വേണ്ട

നെയ്യ് ശരിയായ രീതിയിലും അളവിലും ഉപയോഗിക്കേണ്ടത് അതിന്റെ ഏല്ലാ ഗുണങ്ങളും ലഭിക്കാന്‍ വളരെ പ്രധാനമാണ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

രുപാട് പോഷകഗുണങ്ങളുള്ള ഒന്നാണ് നെയ്യ്. ശരീരത്തിലെ വാത, പിത്ത തകരാറുകള്‍ക്ക് ഒരു പ്രതിവിധിയായി ആയുര്‍വേദത്തില്‍ നെയ്യ് ഉപയോഗിക്കുന്നുണ്ട്. ദഹനം മെച്ചപ്പെടുത്തുക, പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുക, കാഴ്ച്ചശക്തി തുടങ്ങിയ പല ഗുണങ്ങളും നെയ്യ് സമ്മാനിക്കും. അതുകൊണ്ടുതന്നെ നെയ്യ് ശരിയായ രീതിയിലും അളവിലും ഉപയോഗിക്കേണ്ടത് അതിന്റെ ഏല്ലാ ഗുണങ്ങളും ലഭിക്കാന്‍ വളരെ പ്രധാനമാണ്. 

നെയ്യ് ഭക്ഷണത്തിന്റെ രുചി മാത്രമല്ല പോഷകഗുണവും വര്‍ദ്ധിപ്പിക്കും. വിറ്റാമിന്‍ എ, ഡി, ഇ, കെ എന്നിവയും ഒമേഗ-3, ഒമേഗ-6 തുടങ്ങിയവയും പ്രധാനം ചെയ്ത് മൊത്തത്തിലുള്ള ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും. നിറയെ ആന്റി ഇന്‍ഫഌമേറ്ററി ഗുണങ്ങളടങ്ങിയ നെയ്യ് കുടലിന്റെ ആരോഗ്യത്തിനും നല്ലതാണ്. 

ഗുണങ്ങളേറെയുണ്ടെങ്കിലും വെറുംവയറ്റില്‍ നെയ്യ് കഴിക്കുന്നത് നല്ലതല്ല. നെയ്യ് പാചകത്തില്‍ ഉപയോഗിച്ചാണ് കഴിക്കേണ്ടത്. ചൂടാക്കാതെ കഴിക്കുന്നത് നന്നല്ല. ചൂടാക്കിയോ വേവിച്ചോ നെയ്യ് ഉപയോഗിക്കുന്നതാണ് അതിന്റെ ഗുണം പൂര്‍ണ്ണമായും ലഭിക്കാന്‍ നല്ലതെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com