കട്ടിയുള്ള പുരികം വേണോ? ഇതാ മൂന്ന് സിംപിൾ വഴികൾ‌ 

പുരികത്തിന്റെ കട്ടികൂട്ടാൻ ചില പൊടിക്കൈകൾ പരീക്ഷിച്ചാലോ?
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുഖത്തിന്റെ ഘടനയിൽ വളരെ പ്രധാനപ്പെട്ടതാണ് പുരികം. അതുകൊണ്ടുതന്നെ നല്ല കട്ടിയുള്ള പുരികം വേണമെന്ന് ആ​ഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. ചിലർക്ക് ജന്മനാ പുരികത്തിന് കട്ടികുറവാണെങ്കിൽ മറ്റുചിലർക്ക് കൊഴിഞ്ഞ് പോകുന്നതാണ് പ്രശ്നം. പുരികത്തിന്റെ കട്ടികൂട്ടാൻ ചില പൊടിക്കൈകൾ പരീക്ഷിച്ചാലോ?

ഓയിൽ മസാജ് - പുരികം നന്നായി വളരാൻ ഓയിൽ മസാജ് ചെയ്യുന്നത് നല്ലതാണ്. അൽപം വെളിച്ചെണ്ണയോ ആവണക്കെണ്ണയോ ഉപയോഗിച്ച് ഇത് ചെയ്യാം. വിരൽ തുമ്പിൽ എണ്ണ എടുത്ത് അത് പുരികത്തിൽ തേച്ച് പിടിപ്പിച്ചശേഷം നന്നായി മസാജ് ചെയ്യാം. രക്തയോട്ടം വർധിപ്പിച്ച് പുരികം കൊഴിയുന്നത് തടയാൻ ഇത് നല്ലതാണ്. 

ഇടവിട്ട ദിവസങ്ങളിൽ ഒലിവ് ഓയിൽ - ഇളം ചൂടുള്ള ഒലിവ് എണ്ണ ഇടവിട്ട ദിവസങ്ങളിൽ പുരികത്തിൽ നന്നായി മസാജ് ചെയ്യണം. ലേശം തേനും ചേർക്കാം. രാത്രി കിടക്കുന്നതിന് മുമ്പ് പുരികത്തിൽ ഒലിവെണ്ണ പുരട്ടി കിടക്കുന്നതും നല്ലതാണ്. രാവിലെ തണുത്ത വെള്ളത്തിൽ മുഖം കഴുകണം. 

സവാള - സവാള ജ്യൂസ് ഉപയോഗിക്കുന്നത് പുരികം പെട്ടെന്ന് വളരാൻ സഹായിക്കും. ഒരു സവാള എടുത്ത് അതിന്റെ ജ്യൂസ് പുരികത്തിൽ തേച്ച് അഞ്ച് മിനിറ്റോളം മസാജ് ചെയ്യണം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com