ശൈത്യകാലമെത്തി; ​വർക്കൗട്ടുകൾ വീടിനകത്തേക്ക് മാറ്റാം, ഗർഭിണികൾ അറിഞ്ഞിരിക്കേണ്ടത്

ശൈത്യകാലത്ത് ഗർഭിണികൾ ആരോ​ഗ്യകരമായ ജീവിത ശൈലി പിന്തുടരേണ്ടത് അത്യാവശ്യമാണ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ർഭിണികൾ വളരെ ശ്രദ്ധിക്കേണ്ട സമയമാണ് ശൈത്യകാലം. തണുത്ത കാലാവസ്ഥ അമ്മയുടെയും കുഞ്ഞിന്റെയും ആരോ​ഗ്യത്തെ ബാധിക്കാൻ സാധ്യതയുണ്ട്. ഈ സമയം ഗർഭിണികൾ ആരോ​ഗ്യകരമായ ജീവിത ശൈലി പിന്തുടരേണ്ടത് അത്യാവശ്യമാണ്. സുഖപ്രസവത്തിനും ​ഗർഭകാല രോ​ഗങ്ങളിൽ നിന്ന് രക്ഷ നേടുന്നതിനും വ്യായാമം ചെയ്യേണ്ടത് പ്രധാനമാണ്. എന്നാൽ ശൈത്യകാലത്ത് പുറത്തിറങ്ങി വർക്കൗട്ട് ചെയ്യുന്നതിലും ഇൻഡോർ വർക്കൗട്ടുകളാണ് ആരോ​ഗ്യ വിദ​ഗ്ധർ നിർ​ദേശിക്കുന്നത്.  

സുരക്ഷിതമായ വ്യായാമങ്ങൾ ചെയ്യുന്നത് ശാരീരിക ആരോഗ്യം മാത്രമല്ല വൈകാരിക ക്ഷേമത്തിനും ഗുണം ചെയ്യും. ഗർഭകാലത്ത് യോഗ, നീന്തൽ പോലുള്ള വ്യായാമങ്ങൾ ഗർഭിണികളിൽ വലിയ മാറ്റമുണ്ടാക്കും. സന്ധികളിൽ അനാവശ്യ സമ്മർദം ചെലുത്താതെ ഹൃദയാരോഗ്യം മെച്ചപ്പെടുത്തും. കുറഞ്ഞ ഭാരം പൊക്കുന്നത് പേശികളുടെ ടോണും സ്റ്റാമിനയും നിലനിർത്തും. ശ്വസനവ്യായാമവും യോഗയും ഇൻഡോറിൽ തന്നെ ചെയ്യാവുന്നതാണ്. 

പ്രെനറ്റൽ യോഗ ചെയ്യുന്നത് ​ഗർഭിണികളിൽ ആത്മവിശ്വാസവും ഉന്മേഷവും നിറയ്‌ക്കും. ഇത് നല്ലൊരു അന്തരീക്ഷവും പിന്തുണയും നൽകും. പ്രസവത്തിനായി ശരീരത്തെ തയ്യാറെടുക്കുന്നതിനും പ്രെനറ്റൽ യോഗ സഹായിക്കും. ശൈത്യകാലത്ത് പുറത്തിറങ്ങാതെ നടത്തവും വീടിനുള്ളിലാക്കുന്നതാണ് നല്ലത്. ഗർഭകാല പ്രമേഹം നിയന്ത്രിക്കാനും വ്യായാമം ചെയ്യുന്നത് ​ഗുണം ചെയ്യും. 

ഗർഭകാലത്ത് വ്യായാമം ചെയ്യുന്നതു കൊണ്ടുള്ള ഗുണം

1- രക്തചംക്രമണം മെച്ചപ്പെടുത്തുന്നു

2-മാനസികാവസ്ഥ മെച്ചപ്പെടുന്നു

3-നല്ല ഉറക്കം

4-ശാരീരികമായി മെച്ചപ്പെടുന്നു

5-സുഖ പ്രസവം

6-പ്ലസന്റയിലേക്കുള്ള ഓക്‌സിജൻ വിതരണം മെച്ചപ്പെടുന്നു

7-ഗർഭകാല രോഗങ്ങളിൽ നിന്നും മുക്തി

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com