10 വയസ്സിന് മുൻപ് ആർത്തവ ചക്രം; പ്രമേഹത്തിനും സ്ട്രോക്കിനുമുള്ള സാധ്യത ഇരട്ടിയെന്ന് പഠനം 

ചെറുപ്പത്തിൽ ആവർത്തവചക്രം ആരംഭിക്കുന്നത് ടൈപ്പ് 2 വിന്റെ സാധ്യത 32 ശതമാനം വർധിപ്പിക്കും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിമൂന്ന് വയസ്സിന് മുൻപ് പെൺകുട്ടികളിൽ ആർത്തവ ചക്രം ആരംഭിക്കുന്നത് ടൈപ്പ് 2 പ്രമേഹത്തിനും സ്ട്രോക്ക് വരാനുമുള്ള സാധ്യതയും ഇരട്ടിയാക്കുമെന്ന് പഠനം. ബ്രിട്ടീഷ് മെഡിക്കൽ ജേർണൽ ന്യുട്രിഷൻ പ്രിവൻഷൻ ആന്റ് ഹെൽത്തിൽ പ്രസിദ്ധീകരിച്ച അമേരിക്കൻ ​ഗവേഷകരുടെ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. ജീവിതശൈലിയിലെ മാറ്റം കുട്ടികളിൽ വളരെ ചെറുപ്പത്തിലെ ആർത്തവ ചക്രം ആരംഭിക്കാൻ കാരണമാകുന്നുണ്ട്. അമിത ശരീരഭാരം അതിനൊരു ഘടകമാണ്.

ഇവരിൽ പ്രായപൂർത്തിയാകുമ്പോൾ പ്രമേഹ രോ​ഗവും 65 വയസിനു മുൻപ് സ്ട്രോക്ക് വരാനുള്ള സാധ്യത ഇരട്ടിയാണെന്നാണ് പഠനത്തിൽ പറയുന്നത്. 20 വയസ്സിനും 65 വയസ്സിനുമിടയിൽ പ്രായമായ 17,000 സ്ത്രീകളിൽ നിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പഠനം നടത്തിയത്. എന്നാൽ പഠനത്തിന്റെ ആധികാരികതയെ കുറിച്ച് ഇപ്പോൾ പറയാനാകില്ലെന്ന് യുഎസ്സിലെ ടുലെയ്ൻ യൂണിവേഴ്‌സിറ്റിയിലെയും ബ്രിഗാം ആന്റ് വിമാൻസ് ഹോസ്പിറ്റലിലെയും ഗവേഷകർ പറയുന്നു. 

ചെറുപ്പത്തിൽ തന്നെ ആദ്യ ആർത്തവ ചക്രം വരുന്നത് സ്ത്രീകളിൽ സംഭവിക്കാവുന്ന കാർഡിയോമെറ്റബോളിക് രോഗങ്ങളുടെ ആദ്യ സൂചനകളിൽ ഒന്നാണെന്നാണ് പഠനത്തിൽ ചൂണ്ടികാണിക്കുന്നത്. സർവെയിൽ പങ്കെടുത്ത 10 ശതമാനം (1773 പേർ) സ്ത്രീകളിൽ ടൈപ്പ് 2 പ്രമേഹമുള്ളതായി കണ്ടെത്തി. ഇതിൽ 11.5 ശതാനം സ്ത്രീകൾക്ക് ഹൃദയസംബന്ധമായി പല അസുഖങ്ങൾ ഉള്ളതായി ഗവേഷകർ അറിയിച്ചു. 

10 വയസിനും അതിന് താഴെ പ്രായമായ പെൺകുട്ടികളിൽ ആവർത്തവചക്രം ആരംഭിക്കുന്നത് ടൈപ്പ് 2 വിന്റെ സാധ്യത 32 ശതമാനം വർധിപ്പിക്കും.  11-ാം വയസിൽ അത് 14 ശതമാനം മുതൽ 29 ശതമാനം വരെയെന്നാണ് പഠനത്തിൽ പറയുന്നത്. 

10 വയസ്സ് തികയുന്നതിന് മുൻപ് ആർത്തവം ഉണ്ടാകുന്ന സ്ത്രീകളിൽ പ്രമേഹമുള്ളവരിൽ 65 വയസ്സിന് താഴെ സ്‌ട്രോക്ക് 
വരാനുള്ള സാധ്യത 81 ശതമാനമാണെന്ന് ഗവേഷകർ പറയുന്നു. കാർഡിയോമെറ്റബോളിക് അപകടസാധ്യത നിർണയിക്കുന്ന മറ്റൊരു ഘടകം കൂടി ഈ പഠനത്തിലൂടെ മുന്നോട്ടുവെക്കുന്നുവെന്നും ഗവേഷകർ പറയുന്നു. ചെറുപ്പത്തിൽ തന്നെ ആർത്തവം ആരംഭിക്കുന്ന സ്ത്രീകളിൽ കാർഡിയോമെറ്റബോളിക് ഹൃദ്രോഗം തടയുന്നതിന് ഇടപെടൽ നടത്തുന്നതിന് പുതിയ പഠനങ്ങൾ നടത്തണമെന്നും പഠനത്തിൽ നിർദേശിക്കുന്നു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com