കരളും ഹൃദയവും മാത്രമല്ല തലച്ചോറും ആവിയാകും; പുകവലി മസ്തിഷ്ക ചുരുക്കത്തിന് കാരണമാകുമെന്ന് പഠനം

പുകവലിക്കുന്നതിലൂടെ ചെറുപ്പത്തിൽ തന്നെ മസ്തിഷ്‌കം ചുരുങ്ങാൻ കാരണമാകും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

രളിനെയും ഹൃദയത്തെയും മാത്രമല്ല തലച്ചോറിനെയും പുകവലി ദോഷകരമായി ബാധിക്കുമെന്ന് പുതിയ പഠനം. വാഷിങ്ടൺ യൂണിവേഴ്‌സിറ്റി സ്‌കൂൾ ഓഫ് മെഡിസിനിലെ ഗവേഷകർ നടത്തിയ പഠനത്തിൽ പുകവലിക്കുന്നതിന് അനുസരിച്ച് തലച്ചോർ ചുരുങ്ങുമെന്ന് കണ്ടെത്തി. പ്രായമാകുമ്പോൾ തലച്ചോർ സ്വാഭാവികമായും ചുരുങ്ങും എന്നാൽ പുകവലിക്കുന്നതിലൂടെ ചെറുപ്പത്തിൽ തന്നെ മസ്തിഷ്‌കം ചുരുങ്ങാൻ കാരണമാകും. ഇതിലൂടെ മറവി രോഗം തുടങ്ങിയ വാർധക്യവുമായി ബന്ധപ്പെട്ട രോഗങ്ങൾ വളരെ ചെറുപ്പത്തിൽ വരാനുള്ള സാധ്യതയുണ്ടെന്നും പഠനത്തിൽ പറയുന്നു. 

പുകവലി കരളിനെയും ഹൃദയത്തെയുമാണ് അധികമായി ബാധിക്കുക എന്നായിരുന്നു ചിന്താ​ഗതി. അടുത്തിടെയാണ് പുകവലി തലച്ചോറിനെ എങ്ങനെ ബാധിക്കുന്നു എന്നതിൽ പഠനം നടക്കുന്നത്. ബയോലജിക്കൽ സൈക്കാട്രി; ഗ്ലോബൽ ഓപ്പൺ സയൻസ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പുകവലിയെ തുടർന്ന് മസ്തിഷ്‌കം ചുരുങ്ങുന്നത് വീണ്ടെടുക്കാൻ കഴിയുന്ന ഒന്നല്ലയെന്നും ​ഗവേഷകർ വ്യക്തമാക്കുന്നു. എത്രയും പെട്ടന്ന് പുകവലി ഉപേക്ഷിക്കുന്നതിലൂടെ കൂടുതൽ മോശാവസ്ഥ ഒഴിവാക്കാം എന്നാണ് ​ഗവേഷകർ പറയുന്നത്. 

ജീനുകളും തലച്ചോറും പുകവലിയും തമ്മിലുള്ള ബന്ധം പഠനത്തിൽ വ്യക്തമാക്കുന്നുണ്ട്. യുകെയിലെ ബയോബാങ്കിൽ നിന്നുള്ള 32,094 ആളുകളുടെ തലച്ചോറിന്റെ അളവ് (മസ്തിഷ്‌ക ഇമേജിംഗിലൂടെ നിർണ്ണയിക്കുന്നത്), പുകവലി ശീലമുള്ളവർ, ജനിതക പുകവലി സാധ്യത എന്നിവയെക്കുറിച്ചുള്ള ഡാറ്റ ടീം മൊത്തത്തിൽ വികലനം ചെയ്തു. ഇതിലൂടെ ഓരോ ജോഡി ഘടകങ്ങളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഗവേഷകർ കണ്ടെത്തി. ഒരു വ്യക്തി പ്രതിദിനം പുകവലിക്കുന്നതിന് അനുസരിച്ച് അയാളുടെ തലച്ചോർ ചുരുങ്ങുന്നതായും പഠനത്തിലൂടെ കണ്ടെത്തിയതായി ​ഗവേഷകർ ചൂണ്ടികാണിച്ചു. കൂടാതെ പുകവലി ഉപേക്ഷിക്കുന്നതു കൊണ്ട് തലച്ചോറിന്റെ വലിപ്പം വീണ്ടെടുക്കാൻ ആകില്ലെന്നും ​ഗവേഷകർ പറയുന്നു. 
 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com