തണുപ്പായി ഇനി ചർമ്മത്തിന് ഡബിൾ സംരക്ഷണം; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

ഒന്നു ശ്രദ്ധിച്ചാല്‍ ഒരുപരിധി വരെ ഡ്രൈ സ്‌കിന്‍ നമുക്ക് അകറ്റാന്‍ കഴിയും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഞ്ഞുകാലം എന്നാൽ ചർമ്മത്തിന് ഡബിൾ സംരക്ഷണം കൊടുക്കേണ്ട സമയാണ്. മഞ്ഞുകാലത്ത് ചുണ്ടുകൾ വിണ്ടുകൂറാനും ചർമ്മം വരളാനും തുടങ്ങും. ഒന്നു ശ്രദ്ധിച്ചാല്‍ ഒരുപരിധി വരെ ഡ്രൈ സ്‌കിന്‍ നമുക്ക് അകറ്റാന്‍ കഴിയും.

ഇക്കാര്യങ്ങള്‍ ചെയ്തു നോക്കാം

1-വരണ്ട ചര്‍മ്മം എപ്പോഴും മോയിസ്ചറൈസ് ചെയ്യേണ്ടത് വളരെ പ്രധാനമാണ്. ചര്‍മ്മത്തിന്റെ ഈര്‍പ്പം നിലനിര്‍ത്തുന്നതിനാണ് ഇത്. അതിനായി അനുയോജ്യമായ ഏത് ഉത്പന്നവും ഉപയോഗിക്കാം.

2-തണുപ്പാണെന്ന് കരുതി ചൂടുവെള്ളത്തില്‍ കുളിക്കാമെന്ന് കരുതിയാല്‍ അത് ചര്‍മ്മത്തിന് കൂടുതല്‍ ദോഷം ചെയ്യും. ഇളം ചൂടുവെള്ളമാണ് ഈ കാലാവസ്ഥയില്‍ കുളിക്കാന്‍ അനുയോജ്യം

3-വീര്യം കുറഞ്ഞ ക്ലെന്‍സര്‍ ഉപയോഗിക്കുന്നതാണ് ഈ കാലാവസ്ഥയ്ക്ക് അനുയോജ്യം. കൂടുതല്‍ ഹെര്‍ബല്‍ ഫെയ്‌സ്മാസ്‌കുകള്‍ ഉപയോഗിക്കുന്നതും നല്ലതാണ്.

4-നന്നായി വെള്ളം കുടിക്കുകയാണ് മറ്റൊരു പ്രധാന കാര്യം. ജലാംശം അടങ്ങിയ ഫലങ്ങളും കഴിക്കാവുന്നതാണ്. ഇതിനൊപ്പം നെയ്, അവക്കാഡോ, ബദാം തുടങ്ങിയവയും കഴിക്കുന്നത് ചര്‍മ്മത്തിന് നല്ലതാണ്.

5-തണുപ്പു അധികമുള്ള സമയങ്ങളില്‍ പുറത്തിറങ്ങാതിരിക്കുന്നതാണ് നല്ലത്. പുറത്തു പോകണമെങ്കില്‍ അതിന് അനുയോജ്യമായ വസ്ത്രം ധരിക്കുന്നതാണ് നല്ലത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com