സദാ സമയവും വിഷാദത്തിൽ; യുവാക്കൾ മാനസികാരോഗ്യം ശ്രദ്ധിക്കണം, ഹൃദ്രോ​ഗ സാധ്യത കൂടുതലെന്ന് പഠനം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th February 2023 02:56 PM  |  

Last Updated: 04th February 2023 02:56 PM  |   A+A-   |  

depression

പ്രതീകാത്മക ചിത്രം

 

ദാ സമയവും വിഷാദമഗ്നരായിരിക്കുന്ന യുവാക്കൾക്ക് ഹൃദ്രോ​ഗ സാധ്യത കൂടുതലെന്ന് പഠനം. വിഷാദം, സമ്മർദ്ദം, ഉത്കണ്ഠ എന്നിവ അനുഭവപ്പെടുമ്പോൾ ഹൃദയമിടിപ്പും രക്തസമ്മർദവും ഉയരുമെന്ന് ഗവേഷകർ പറയുന്നു. വിഷാദം ഹൃദ്രോഗത്തിന്റെ സാധ്യത വർധിപ്പിക്കുന്നതു പോലെതന്നെ ഹൃദ്രോഗികൾക്ക് വിഷാദമുണ്ടാകാനും സാധ്യതയുണ്ട്.

വിഷാദമഗ്നനായിരിക്കുന്നത് ക്രമേണ പുകവലി, മദ്യപാനം, ഉറക്കമില്ലായ്മ, അലസത തുടങ്ങിയ ജീവിതശൈലിയിലേക്കെത്തിക്കും. ഇത് ഹൃദയാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. 18വയസ്സിനും 49നും ഇടയിൽ പ്രായമുള്ള അഞ്ച് ലക്ഷത്തോളം ആളുകളിൽ ജോൺ ഹോപ്കിൻസ്‍ മെഡിസിനിലെ ഗവേഷകർ ആണ് പഠനം നടത്തിയത്. 

ഒരു മാസത്തിൽ 13 ദിവസത്തിലധികം മോശം മാനസികാരോഗ്യ സ്ഥിതി ആണെന്നുപറഞ്ഞ ആളുകൾക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ഹൃദ്രോഗസാധ്യത ഒന്നരമടങ്ങ് അധികമാണെന്നാണ് ​ഗവേഷകർ പറയുന്നത്. മോശം മാനസികാരോഗ്യ സ്ഥിതി 14 ദിവസത്തിലധികം തുടർന്നവർക്ക് ഇത് മറ്റുള്ളവരെ അപേക്ഷിച്ച് ഇരട്ടിയാണെന്നും ഇവർ പഠനത്തിൽ ചൂണ്ടിക്കാട്ടി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

കാൻസർ സാധ്യത കുറയ്ക്കും; ഭക്ഷണത്തിൽ ഇവ ചേർക്കാൻ ശ്രദ്ധിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ