വായ വൃത്തിയാക്കാൻ മടി വേണ്ട, മസ്തിഷ്കത്തിനും ​ഗുണം ചെയ്യും 

ദന്താരോഗ്യവും തലച്ചോറിന്റെ ആരോഗ്യവും തമ്മിലുള്ള ബന്ധമാണ് പഠനം വിലയിരുത്തിയത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

വായ വൃത്തിയായി കാത്തുസൂക്ഷിക്കുന്നത് പല്ലുകൾക്കും മോണയ്ക്കും മാത്രമല്ല മസ്തിഷ്കത്തിനും ഗുണം ചെയ്യുമെന്ന് ഗവേഷകർ. ദന്താരോഗ്യം മോശമാകുന്നത് മസ്തിഷ്‌കാഘാതത്തിനുള്ള സാധ്യത വർധിപ്പിക്കുമെന്നാണ് പഠനം പറയുന്നത്. ദന്താരോഗ്യവും തലച്ചോറിന്റെ ആരോഗ്യവും തമ്മിലുള്ള ബന്ധമാണ് ഗവേഷണത്തിലൂടെ വിലയിരുത്തിയത്.

മോണയ്ക്കുണ്ടാകുന്ന അസുഖവും പല്ലുകൊഴിച്ചിലുമെല്ലാം ദന്താരോഗ്യം മോശമാവുന്നതിന്റെ ലക്ഷണങ്ങളാണ്. പല്ലുകളിലെ പോട്, പല്ലുകൊഴിയുക തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങൾ തലച്ചോറിന്റെ ആരോഗ്യത്തെ സാരമായി ബാധിക്കാമെന്നാണ് ഗവേഷണത്തിൽ പറയുന്നത്. എം ആർ ഐ സ്‌കാനിങിലൂടെ ഇങ്ങനെയുള്ളവരുടെ തലച്ചോറിന് ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നതായി കണ്ടെത്തുകയും ചെയ്തു. 

2014 മുതൽ 2021 വരെ ഏകദേശം നാല്പതിനായിരം ആളുകളിൽ നടത്തിയ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് പഠനം. പുകവലി പോലെയുള്ള ശീലങ്ങൾ ദന്താരോഗ്യം വഷളാക്കുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്നാണെന്നും ​ഗവേഷകർ ചൂണ്ടിക്കാട്ടി. പ്രമേഹം പോലുള്ള രോ​ഗങ്ങളും അപൂർവ്വമായി മാത്രം വ്യക്തികളുടെ ജനിതകഘടകയും ഇതിന് കാരണമായേക്കാം. കാവിറ്റിയോ പല്ലുകൊഴിച്ചിലോ ഒക്കെ വരാൻ സാധ്യതയുള്ളവരിൽ സെറിബ്രോവാസ്‌കുലർ രോഗങ്ങൾക്കുമുള്ള സാധ്യതയുണ്ടെന്നും ​ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com