തൈരിൽ ഉള്ളി ചതച്ചിട്ട് കുടിക്കാറുണ്ടോ? ഈ ശീലങ്ങൾ മാറ്റാം

എല്ലാ ഭക്ഷ്യവസ്തുക്കൾക്കൊപ്പവും തൈര് കഴിക്കാം എന്ന് കരുതരുത്. തൈരിനൊപ്പം കഴിക്കാൻ പാടില്ലാത്തവ അറിയാം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലരുടെയും ഭക്ഷണത്തിലെ സ്ഥിരം സാന്നിധ്യമാണ് തൈര്. ചോറിനൊപ്പവും പറാത്തയ്ക്കൊപ്പവും കഴിക്കുന്നതിന് പുറമെ സാലഡായും തൈര് ഉപയോ​ഗിക്കാറുണ്ട്. ദഹനത്തിന് നല്ലതാണെന്നും നിരവധി ആരോ​ഗ്യ​ഗുണങ്ങളടങ്ങിയതാണെന്നതും തൈരിനെ കൂടുതൽ പ്രിയങ്കരമാക്കുന്നു. പക്ഷെ തൈര് കഴിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. എല്ലാ ഭക്ഷ്യവസ്തുക്കൾക്കൊപ്പവും തൈര് കഴിക്കാം എന്ന് കരുതരുത്. തൈരിനൊപ്പം കഴിക്കാൻ പാടില്ലാത്തവ അറിയാം...

പലരും ഉള്ള ചതച്ച് ചേർത്ത് തൈര് കുടിക്കാറുണ്ട്. എന്നാൽ ഇത് ചർമ്മത്തിന് അത്ര നല്ലതല്ല. തൈര് തണുപ്പാണ്, ഉള്ളിയാകട്ടെ ശരീരത്തെ ചൂടാക്കും. ചൂടും തണുപ്പും കൂടി ചേരുമ്പോൾ ചൂടും തണുപ്പും കൂടി ചേരുമ്പോൾ ഇത് ചർമത്തിൽ ചുവന്ന പാടുകൾ, സോറിയാസിസ്, എക്സിമ തുടങ്ങിയ അലർജികൾക്ക് കാരണമാകും. മാങ്ങ പോലുള്ള പഴങ്ങൾ തൈരിനൊപ്പം കഴിക്കാൻ പാടില്ലെന്ന് പറയുന്നതിന്റെ പിന്നിലെ കാരണവും ഇതുതന്നെയാണ്. ശരീരത്തിൽ വിഷാംശം ഉൽപാദിപ്പിക്കാനും ഇത് കാരണമാകും. 

ഇറച്ചി, മീൻ എന്നിവയ്ക്കൊപ്പം തൈര് കഴിക്കാൻ പാടില്ല. ഇവ രണ്ടും ശരീരത്തിന് നല്ലതാണെങ്കിലും ഒന്നിച്ചുകഴിക്കുമ്പോൾ ഇത് വിപരീതഫലമാണ് നൽകുക. എണ്ണമയമുള്ള പലഹാരത്തോടൊപ്പവും തൈര് കഴിക്കുന്നത് ഒഴിവാക്കണം. ഇത് ദഹനപ്രശ്നങ്ങളുണ്ടാക്കും, മാത്രവുമല്ല ഉന്മേഷം കുറയ്ക്കാനും കാരണമാകും. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com