തുളസിയും ശര്‍ക്കരയും കൊണ്ടൊരു പൊടിക്കൈ; ജലദോഷം മുതല്‍ ദഹനക്കേട് വരെ പമ്പകടക്കും 

തുളസിയിലയും ശര്‍ക്കരയും ചേര്‍ത്ത് തയ്യാറാക്കുന്ന മിശ്രിതം ജലദോഷം, പനി, ദഹനക്കേട് തുടങ്ങിയ വൈറല്‍ അണുബാധകളെ ചെറുക്കാന്‍ സഹായിക്കും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ണുപ്പില്‍ നിന്ന് ചൂടിലേക്കും തിരിച്ചുമുള്ള കാലാവസ്ഥാമാറ്റങ്ങള്‍ ജലദോഷം, ചുമ, പനി തുടങ്ങി നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. ഇത്തരം സാഹചര്യങ്ങളില്‍ ആശുപത്രിയിലേക്കോടാതെ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില പൊടികൈകള്‍ നമ്മള്‍ പരീക്ഷിക്കാറുണ്ട്. തുളസിയിലയും ശര്‍ക്കരയും ചേര്‍ത്ത് തയ്യാറാക്കുന്ന മിശ്രിതം ജലദോഷം, പനി, ദഹനക്കേട് തുടങ്ങിയ വൈറല്‍ അണുബാധകളെ ചെറുക്കാന്‍ സഹായിക്കും. 

ളസി ചേര്‍ക്കുന്നത് ശരീരത്തിന് ആന്റിഓക്‌സിഡന്റ്, ആന്റിസെപ്റ്റിക്, ആന്റിവൈറല്‍ ഗുണങ്ങള്‍ നല്‍കാന്‍ സഹായിക്കും. തുളസിയില്‍ ഒലിയാനോളിക് ആസിഡ്, ഉര്‍സോളിക് ആസിഡ്, റോസ്മാരിനിക് ആസിഡ്, യൂജെനോള്‍, കാര്‍വാക്രോള്‍, ലിനാലൂള്‍, ബീറ്റാ-കാരിയോഫില്ലിന്‍ എന്നിവ അടങ്ങിയിട്ടുണ്ട്.

ശര്‍ക്കരയില്‍ സിങ്ക്, സെലിനിയം തുടങ്ങിയ ധാതുക്കള്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഇത് ആന്റിഓക്‌സിഡന്റ് ഗുണങ്ങള്‍ നല്‍കുന്നതാണ്. വിറ്റാമിന്‍ സി അടങ്ങിയിരിക്കുന്നതിനാലും തുളസിയില്‍ ഫലപ്രദമായ ആന്റിഓക്‌സിഡന്റുകളും ആന്റിസെപ്റ്റിക്, ആന്റിവൈറല്‍ ഗുണങ്ങളുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com